ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: twitter/ anand mahindra | PTI
മനസിന് കുളിര്‍മ നല്കുന്ന, എല്ലാവരേയും പ്രചോദിപ്പിക്കുന്ന ഒരു ചിത്രം ട്വീറ്റ് ചെയ്ത് വ്യവസായ പ്രമുഖനും മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ഒറ്റയ്ക്ക് പാറയുടെ മുകളിലിരുന്ന് പഠിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.
പച്ചപ്പ് നിറഞ്ഞ ഇടുങ്ങിയ വഴിയുടെ അരികില്‍ ഒരു പാറയുടെ മുകളില്‍ ഇരുന്ന് പഠിക്കുകയാണ് പെണ്‍കുട്ടി. തൊട്ടടുത്തായി ഒരു അരുവിയും ഒഴുകുന്നത് കാണാം. ചിത്രകഥാ പുസ്തകങ്ങളില്‍ കണ്ടുമറന്ന ഒരു ചിത്രം പോലെയാണ് ഈ ഫോട്ടോ.
'മനോഹരമായ ഫോട്ടോ. അഭിഷേക്, ഇവളാണ് എന്റെ മണ്‍ഡേ മോട്ടിവേഷന്‍'. ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ അഭിഷേക് ദുബേയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര കുറിച്ചു. ഇതിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. അവള് നഗരങ്ങളിലെ വീടുകളേക്കാള്‍ മനോഹരമായ സ്ഥലത്താണുള്ളതെന്നും അവളെ ശല്ല്യപ്പെടുത്തരുതെന്നും ഒരാള്‍ കമന്റ് ചെയ്തു. ഇത്തരം കുട്ടികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
ഹിമാചല്‍ പ്രദേശിലെ സത്തൗണ് പ്രദേശത്ത് നിന്നാണ് അഭിഷേക് ഈ ഫോട്ടോ പകര്‍ത്തിയത്. അവളുടെ ഏകാഗ്രത തന്നെ അദ്ഭുതപ്പെടുത്തിയെന്നും അതീവ താത്പര്യത്തോടെയാണ് അവള് പുസ്തകം വായിച്ചു പഠിക്കുകയും നോട്ടുകള്‍ എഴുതിയെടുക്കുകയും ചെയ്തെന്നും അഭിഷേക് ട്വീറ്റില്‍ പറയുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..