ഒരു സ്‌കൂള്‍ ഒന്നാകെ മോഷ്ടിച്ച് കള്ളന്‍മാര്‍; ബാക്കിയായത് തറ മാത്രം!


മോഷണത്തിന് മുമ്പ് സ്‌കൂൾ കെട്ടിടം | Photo: facebook/ Uitzig Secondary School

ല തരത്തിലുള്ള മോഷണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ ദിവസവും മാധ്യമങ്ങളില്‍ കാണാറുണ്ട്. ബാങ്ക് കൊള്ളയടിച്ചതു മുതല്‍ ബസില്‍ പോക്കറ്റടിച്ചതു വരേയുള്ള മോഷണവാര്‍ത്തകളാണുണ്ടാകാറുള്ളത്. പണം, സ്വര്‍ണം, വാഹനം എന്നിങ്ങനെ പലതും മോഷ്ടക്കപ്പെടാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മോഷണമാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നടന്നത്. ആരും ചിന്തിക്കുക കൂടി ചെയ്യാത്ത ഒരു മോഷണം.

ഒരു വലിയ സ്‌കൂള്‍ കെട്ടിടം തന്നെ മോഷ്ടിച്ചിരിക്കുകയാണ് ഒരു സംഘം കള്ളന്‍മാര്‍. 2019-ല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കേപ് ടൗണിലെ യുറ്റ്‌സിഗ് സെക്കന്ററി സ്‌കൂളാണ് കള്ളന്‍മാര്‍ മോഷ്ടിച്ച് 'ഇല്ലാതാക്കിയത്'. കെട്ടിടത്തിന്റെ ഓരോ ഭാഗവും ഘട്ടം ഘട്ടമായി പൊളിച്ചു കടത്തുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞതോടെ തറ മാത്രമാണ് അവശേഷിച്ചതെന്നും ബ്രിട്ടീഷ് മാധ്യമമായ മെട്രോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇഷ്ടികകള്‍, ജനാലകള്‍, വാതിലുകള്‍ എന്നിങ്ങനെ ഓരോന്നും പൊളിക്കുകയായിരുന്നു. സ്‌കൂളിന്റെ ടോയ്‌ലറ്റ് പോലും ബാക്കിവെച്ചില്ല. ഇതിനൊപ്പം വയറുകളും ബ്ലാക്ക്‌ബോര്‍ഡുകളും ഇലക്ട്രിക് സാധനങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം അടിച്ചുമാറ്റി. ഒരു വലിയ ഗേറ്റും ഒരു ഹാളും അഞ്ച് ക്ലാസ് റൂമുകളും രണ്ട് വിശ്രമ മുറികളും ഈ സ്‌കൂളിനുണ്ടായിരുന്നു. ഗൂഗ്ള്‍ മാപ്പിലും ഈ മോഷണം തെളിഞ്ഞുകാണാം. കള്ളന്‍മാര്‍ മോഷ്ടിച്ച ശേഷം ഗൂഗ്ള്‍ മാപ്പില്‍ സ്‌കൂളിന്റെ തറ മാത്രമാണ് കാണിക്കുന്നത്.

മോഷണത്തിന് ശേഷം ഗൂഗ്ള്‍ മാപ്പില്‍ കാണിക്കുന്ന സ്‌കൂള്‍ | Photo: Google Map

ലഹരി മരുന്നിന് അടിമകളായ സംഘമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഗുണ്ടാ ആക്രമണവും നശീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന് കണ്ടെത്തിയതോടെ 2019-ല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അടച്ചിടാന്‍ ഉത്തരവിടുകയായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ ഘടനയിലും പ്രശ്‌നമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Content Highlights: thieves steal an entire school in south africas cape town


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented