അരങ്ങുനിറഞ്ഞ് 'ഛായാചിത്രം മായാചിത്രം'


ഡോ. ചന്ദ്രദാസനാണ് സംവിധാനം നിര്‍വഹിച്ചത്.

ഛായാചിത്രം മായാചിത്രം' എന്ന നാടകത്തിൽ നടി ജിഫിൻ ജോർജ് അരങ്ങിൽ

കൊച്ചി: ലോക നാടകദിനത്തില്‍ 'ലോകധര്‍മി'യുടെ നാടകം 'ഛായാചിത്രം മായാ ചിത്രം' അരങ്ങിലെത്തി. സ്ത്രീപക്ഷ നാടകവുമായാണ് കോവിഡിനുശേഷം അരങ്ങ് സജീവമാകുന്നത്. വ്യത്യസ്തമായ ആഖ്യാനരീതികൊണ്ടും അവതരണംകൊണ്ടും നാടകചരിത്രത്തില്‍ പുതിയൊരു ഏട് ചേര്‍ക്കുകയാണ് 'ഛായാചിത്രം മായാചിത്രം'.

പുരാണേതിഹാസങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെ ആധുനികതയുടെ വെള്ളിവെളിച്ചത്തിലേക്ക് നടത്തുന്നതാണ് രീതിയാണ് നാടകത്തിന്റേത്. ബൈബിള്‍, ഗ്രീക്ക് ഇതിഹാസങ്ങള്‍, ക്ലാസിക്കല്‍ ഇംഗ്ലീഷ് സാഹിത്യം തുടങ്ങിയവയില്‍ നിന്നുള്ള അനവധി കഥാപാത്രങ്ങള്‍ അരങ്ങിലെത്തി. നിരാലംബതയും നിരാശ്രയത്വവുമല്ല പെണ്‍ അസ്തിത്വം എന്ന രാഷ്ട്രീയസൂക്ഷ്മതയെ നാടകം തുറന്നുകാട്ടി.

ഡോ. ചന്ദ്രദാസനാണ് സംവിധാനം നിര്‍വഹിച്ചത്. നാടക-സിനിമ പ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. ജെബിന്‍ ജെസ്മസ് രചനയും സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതവും നിര്‍വഹിച്ചു. ജോണി തോട്ടുങ്കല്‍, ജിഫിന്‍ ജോര്‍ജ്, ജയചന്ദ്രന്‍ തകഴിക്കാരന്‍, ശ്രദ്ധ ജോസഫ്, മഞ്ജുശ്രീ ഗോകുല്‍ തുടങ്ങിയവര്‍ അരങ്ങിലെത്തി.


Content Highlights: theater drama, chayachitram and mayachitram, jiphil george, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented