പ്രിയങ്ക ചോപ്ര | Photo: instagram/ bulgari
ഇത്തവണത്തെ മെറ്റ് ഗാലയില്‍ കറുപ്പ് ഗൗണ്‍ അണിഞ്ഞെത്തിയ പ്രിയങ്ക ചോപ്രയായിരുന്നു ശ്രദ്ധാ കേന്ദ്രം. മുന്നില്‍ സ്ലിറ്റുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വെളുപ്പ് നിറം ഇടകലര്‍ന്ന ബെല്‍ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകള്‍ മുഴുവന്‍ മൂടിയ വെളുത്ത കൈയുറകള്‍ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നല്‍കി. ലോക പ്രശസ്ത ഡിസൈനര്‍ വാലെന്റിനോയാണ് പ്രിയങ്കയുടെ ഔട്ട്ഫിറ്റ് ഒരുക്കിയത്.
എന്നാല്‍ ഇതിന് പിന്നാലെ പ്രിയങ്ക ധരിച്ച ഡയമണ്ട് നെക്ലസും വാര്‍ത്തകളില്‍ ഇടം നേടി. ഇറ്റാലിയന്‍ ജ്വല്ലറി കമ്പനിയായ ബുള്‍ഗറിയുടെ 11.16 കാരറ്റ് ഡയമണ്ട് നെക്ലസാണ് താരം അണിഞ്ഞത്. ഇതിന്റെ വിലയാകട്ടെ, 25 മില്ല്യണ്‍ ഡോളറും. അതായത് ഏകദേശം 200 കോടി രൂപ! മെറ്റ് ഗാലയ്ക്ക് ശേഷം ഈ നെക്ലസ് ലേലത്തിന് വെയ്ക്കുമെന്നണ് റിപ്പോര്‍ട്ടുകള്‍.
പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം ഭര്‍ത്താവ് നിക്ക് ജൊനാസും റെഡ് കാര്‍പറ്റില്‍ എത്തിയിരുന്നു. കറുത്ത ലെതര്‍ ജാക്കറ്റായിരുന്നു ജൊനാസിന്റെ ഔട്ട്ഫിറ്റിലെ പ്രത്യേകത.
2017 മെറ്റ് ഗാലയിലാണ് പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. അന്ന് റാല്‍ഫ് ലോറന്‍ ട്രെഞ്ച് കോട്ട് അണിഞ്ഞ് താരം സ്‌റ്റൈല്‍ ഐക്കണ്‍ ആയി മാറിയിരുന്നു. 2018ല്‍ റൂബിറെഡ് വെല്‍വെറ്റ് ഗൗണിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 2019-ലെ താരത്തിന്റെ സ്‌റ്റൈല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. ഹൈ സ്ലിറ്റ് ഗൗണിനേക്കാള്‍ പ്രിയങ്കയുടെ ഹെയര്‍ സ്‌റ്റൈല്‍ ആയിരുന്നു അന്ന് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
Content Highlights: the necklace priyanka chopra wore to the met gala costs over 200 crore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..