വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: Screengrab
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ലണയല്‍ മെസ്സിയുടെ കിരീടനേട്ടത്തിന്റെ ആലസ്യത്തിലാണ് ആരാധകര്‍. ഫ്രാന്‍സിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിലെ വിജയത്തിന് ശേഷം ഗ്രൗണ്ടില്‍ മനോഹര നിമിഷങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോഴും പല ആരാധകരും വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമെല്ലാം പങ്കുവെയ്ക്കുന്നുണ്ട്.
ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മത്സരശേഷം ഗ്രൗണ്ടിലേക്ക് ഓടിവന്ന് ഒരു സ്ത്രീയെ മെസ്സിയെ ആലിംഗനം ചെയ്യുന്നതാണ് ആ വീഡിയോയിലുള്ളത്. താരത്തിന്റെ അമ്മ മരിയയാണ് ആ വീഡിയോയിലുള്ളതെന്ന് പറഞ്ഞ് നിരവധി പേര്‍ ആ വീഡിയോ പങ്കുവെച്ചതു. ചില മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്തയും വീഡിയോയും നല്‍കി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനാ ടീമിന്റെ ഔദ്യോഗിക ഷെഫ് ആയ അന്റോണിയോ ഫരിയാസ് ആണ് ആ സ്ത്രീ. മത്സരം കഴിഞ്ഞയുടനെ ഗ്രൗണ്ടില്‍ ഓടിയെത്തിയ ഫരിയാസ് മെസ്സിയെ പിന്നില്‍ നിന്ന് തോണ്ടി വിളിക്കുകയായിരുന്നു. തിരിഞ്ഞുനോക്കിയ മെസ്സി ഫരിയാസിനെ കണ്ടതോടെ സന്തോഷത്തോടെ ആലിംഗനം ചെയ്തു. ആ സമയത്ത് ഫരിയാസിന്റെ കണ്ണ് നിറയുന്നതും വീഡിയോയാല്‍ കാണാം.
42-കാരിയായ ഫരിയാസ് മെസ്സിക്കും ടീമിനുമൊപ്പം ചേര്‍ന്നിട്ട് 10 വര്‍ഷമായി. ഫൈനലിസ്മയിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും അവര്‍ ടീമിനൊപ്പമുണ്ടായിരുന്നു.
Content Highlights: the emotional lady who hugged argentina captain lionel messi after win
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..