Photo: Special Arrangement
കൊച്ചി: ഗര്‍ഭിണികള്‍ റാമ്പില്‍ ചുവട് വെയ്ക്കുന്നതിന് കൊച്ചി വീണ്ടും സാക്ഷ്യം വഹിക്കുന്നു. മേയ് 14-ന് മാതൃദിനത്തോട് അനുബന്ധിച്ച് കിന്‍ഡര്‍ ഹോസ്പിറ്റലില്‍സ് നേതൃത്വം നല്‍കുന്ന പ്രഗ്‌നന്റ് വിമന്‍സ് ഫാഷന്‍ ഷോ- 'താരാട്ടഴക് സീസണ്‍ 2' കൊച്ചി കല്ലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഒത്തുചേരുന്ന ഈ ഫാഷന്‍ ഷോയില്‍ നൂറില്‍പരം ഗര്‍ഭിണികളാണ് റാമ്പില്‍ ചുവട് വെക്കുന്നത്. കേരള ടൂറിസം അംഗീകാരം കൂടി ലഭിച്ച ഇവന്റ്, ലോകത്തെ ഏറ്റവും വലിയ പ്രെഗ്‌നന്റ് വിമന്‍സ് ഫാഷന്‍ ഷോ എന്ന ടൈറ്റലിനു വേണ്ടിയാണ് നടത്തുന്നത്. വിജയിക്ക് രണ്ടരലക്ഷം രൂപ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുക. ഒപ്പം പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ടാകും.
ഗര്‍ഭകാലം ആഘോഷിക്കപ്പെടേണ്ടത് ആണെന്നുള്ള സന്ദേശം ഉള്‍ക്കൊണ്ടാണ് ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറുന്നത്. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ നിങ്ങളുടെ പേര് സ്പേസ് സ്ഥലം എന്ന ഫോര്‍മാറ്റില്‍ ക്ലബ് എഫ്എം നമ്പര്‍ 70 34 800 943 യിലേക്ക് വാട്സാപ്പ് ചെയ്താല്‍ മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kinderkochi.com
Content Highlights: tharattazhaku pregnant women fashion show
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..