മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ 164 കോടി രൂപയ്ക്ക് സ്വന്തമാക്കി തായ് ട്രാൻസ്ജെൻഡർ സംരംഭക


മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ഉടമയാകുന്ന ആദ്യ സ്ത്രീയാണ് ചക്രപോങ്

ആൻ ജക്രജുതാതിപ് | Photo: instagram.com/annejkn.official/?hl=en

യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ നടത്തിപ്പ് സ്ഥാപനമായ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ 164 കോടി രൂപയ്ക്ക്(20 മില്ല്യണ്‍ ഡോളര്‍) സ്വന്തമാക്കി തായ്‌ലന്‍ഡിലെ പ്രമുഖ സംരംഭകയും ട്രാന്‍സ്‌ജെന്‍ഡറുമായ ആൻ ജക്രജുതാതിപ്.

തായ്‌ലന്‍ഡിലെ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സംരംഭകയുമാണ് ചക്രപോങ്. ഇവരുടെ ഉടമസ്ഥതയിലുള്ള ജെ.കെ.എന്‍. ഗ്ലോബല്‍ ഗ്രൂപ്പ് പബ്ലിക് കമ്പനി ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനെ ഏറ്റെടുത്തിരിക്കുന്നത്. തായ്‌ലന്‍ഡിലെ പ്രമുഖ റിയാലിറ്റി ഷോകളിലെ താരമായ ആൻ താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ളയാളാണെന്ന് വെളിപ്പെടുത്തിയത്‌ ഏറെ ശ്രദ്ധ നേടിയിരുന്നു.



സ്‌പോര്‍ട്‌സ്, ടാലന്റ്, ഇവന്റ്‌സ് മാര്‍ക്കറ്റിങ് കമ്പനിയായ ഐ.എം.ജി. വേള്‍ഡ് വൈഡ് എല്‍.എല്‍.സിയാണ് 2015 മുതല്‍ വിശ്വസുന്ദരി മത്സരം നടത്തി വരുന്നത്. അതിന് മുമ്പ് 1996 മുതല്‍ മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു വിശ്വസുന്ദരി മത്സരം നടത്തിയിരുന്നത്.

മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഏറ്റെടുക്കുന്നതിന് വേണ്ടി യു.എസില്‍ ജെ.കെ.എന്‍. മെറ്റാവേഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന പേരില്‍ സഹസ്ഥാപനം തുടങ്ങിയതായി ജെ.കെ.എന്‍. അറിയിച്ചു. നിലവില്‍ 165 രാജ്യങ്ങളിലാണ് സൗന്ദര്യമത്സരം സംപ്രേഷണം ചെയ്യുന്നത്.

''ഞങ്ങളുടെ സംരംഭത്തിലേക്കുള്ള ശക്തമായതും തന്ത്രപ്രധാനവുമായ കൂട്ടിച്ചേര്‍ക്കലാണിത്. കണ്ടന്റുകളുടെ വിതരണം, പാനീയങ്ങള്‍, ഫുഡ് സപ്ലിമെന്റുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയിലാണ് നിലവില്‍ ജെ.കെ.എന്‍. ശ്രദ്ധയൂന്നി വരുന്നത്. ഇനി മുതല്‍ മിസ് യൂണിവേഴ്‌സ് എന്ന പേര് തങ്ങളുടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ പ്രചാരത്തിനായി ഉപയോഗിക്കും-ആൻ പറഞ്ഞു.

മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ഉടമയാകുന്ന ആദ്യ സ്ത്രീയാണ് ആൻ എന്ന് ജെ.കെ.എന്‍. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു.

Content Highlights: buys miss universe organization, thai transgender rights advocate buys miss universe, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented