19-കാരന് വധുവായി 56-കാരി, വിശ്വസിക്കാനാകാതെ മക്കള്‍; അതുല്യ പ്രണയം വിവാഹത്തിലേക്ക്


ജാൻല നമുവാങ്ഗ്രാക്കും വുത്തിച്ചായ് ചന്തരാജും | Photo: Viral Press

പ്രണയമെന്ന വികാരത്തെ പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയില്ല. ആരോട് എപ്പോള്‍ പ്രണയം തോന്നുമെന്ന് പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത്.

അത്തരത്തിലൊരു സ്‌നേഹബന്ധത്തിന്റെ കഥയാണ് വടക്കു കിഴക്കന്‍ തായ്‌ലന്‍ഡിലെ സഖോണ്‍ നഖോണ്‍ പ്രവിശ്യയില്‍ നിന്ന് വരുന്നത്. 56-കാരിയായ ജാന്‍ല നമുവാങ്ഗ്രാക്കും 19-കാരന്‍ വുത്തിച്ചായ് ചന്തരാജുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും.37 വയസ്സിന്റെ പ്രായവ്യത്യാസമൊന്നും ഇവരുടെ സ്‌നേഹബന്ധത്തെ ബാധിച്ചിട്ടില്ല. മൂന്നു പേരക്കുട്ടികളുള്ള ജാന്‍ലയെ പത്താം വയസ്സിലാണ് ചന്തരാജ് ആദ്യമായി കാണുന്നത്. ഇരുവരും അയല്‍വാസികളായിരുന്നു. വീടുവൃത്തിയാക്കാനും മറ്റു സഹായങ്ങള്‍ക്കുമായി ചന്തരാജ് ജാന്‍ലയുടെ വീട്ടില്‍ പോകുമായിരുന്നു. ഇങ്ങനെ പരിചയത്തിലായ ഇവര്‍ രണ്ടു വര്‍ഷം മുമ്പ് പ്രണയത്തിലാകുകയായിരുന്നു. ഇപ്പോള്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് ഇരുവരും.

ജാന്‍ല നമുവാങ്ഗ്രാക്കും വുത്തിച്ചായ് ചന്തരാജും | Photo: viralpress

'സമൂഹം എന്ത് ചിന്തിക്കുമെന്ന് ഞാന്‍ ആലോചിക്കാറില്ല. അതിനെ കുറിച്ച് ഭയവുമില്ല. ജാന്‍ല സത്യസന്ധയും കഠിനധ്വാനിയുമാണ്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'-ചന്തരാജ് പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഈ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ മക്കള്‍ വിശ്വസിച്ചില്ലെന്നും ഇപ്പോള്‍ ചെറുപ്പമായതുപോലെ തോന്നുവെന്നും ജാന്‍ല പ്രതികരിച്ചു.

വിവാഹമോചിതയാണ് ജാന്‍ല. ആദ്യകാലത്ത് പ്രണയം ബന്ധുക്കളും സുഹൃത്തുക്കളും അറിയാതെ രഹസ്യമായി സൂക്ഷിച്ചു. ഈ വര്‍ഷത്തോട് അത് പരസ്യമാക്കി. വിവാഹം കഴിക്കാനുള്ള താത്പര്യവും ഇരുവരും കുടുംബാംഗങ്ങളെ അറിയിച്ചു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഇപ്പോള്‍ എല്ലാവരും സമ്മതം മൂളിയെന്ന് ജാന്‍ലയും ചന്തരാജും പറയുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്.


Content Highlights: teenage boy 19 and grandma 56 become engaged despite 37 year age gap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented