അവധിക്കു ശേഷം കൈക്കുഞ്ഞുമായി ക്ലാസിലെത്തി അധ്യാപിക; ആവേശഭരിതരായി വിദ്യാര്‍ഥികള്‍


അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്നാണ് ഈ വീഡിയോ കാണിക്കുന്നതെന്നും നല്ല വിദ്യാര്‍ഥികളാണ് അനുഗ്രഹീതരാണ് നമ്മുടെ അധ്യാപകരെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 

വിദ്യാർഥികൾക്ക് കുഞ്ഞിനെ പരിചയപ്പെടുത്തുന്ന അധ്യാപിക | Photo: instagram/ good news moments

ധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഗുഡ്‌ന്യൂസ്‌കറസ്‌പോണ്ടന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടത്. പ്രസവാവധിക്കു പോയ അധ്യാപിക തന്റെ കുഞ്ഞുമായി തിരിച്ച് വിദ്യാര്‍ഥികളുടെ അടുത്തെത്തുന്നാണ് ഈ വീഡിയോയിലുള്ളത്.

കുഞ്ഞിനേയും തങ്ങളുടെ പ്രിയ അധ്യാപികയേയും കാണാന്‍ കുട്ടികള്‍ ഓടിയെത്തുന്നതും ടീച്ചറെ ഒരുപാട് മിസ് ചെയ്‌തെന്ന് കുട്ടികള്‍ പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 'ജൂലിയ മിസ്' എന്നു വിളിച്ചാണ് വിദ്യാര്‍ഥികള്‍ അധ്യാപികയുടെ അടുത്തേക്ക് ഓടിയെത്തുന്നത്.

അധ്യാപിക അവരെ സ്‌നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്നുണ്ട്. ഇത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നെല്ലാം കുട്ടികള്‍ ടീച്ചറോട് ചോദിക്കുന്നുമുണ്ട്. പെണ്‍കുട്ടിയാണെന്ന് ടീച്ചര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

'മെറ്റേണിറ്റി ലീവ് കഴിഞ്ഞു സ്‌കൂളിലേക്ക് വന്ന അധ്യാപിക തന്റെ കുഞ്ഞിനെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു. പരസ്പരം കാണാന്‍ കഴിഞ്ഞതില്‍ അവര്‍ വളരെ സന്തോഷത്തിലാണ്.'-എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്നാണ് ഈ വീഡിയോ കാണിക്കുന്നതെന്നും നല്ല വിദ്യാര്‍ഥികളാണ് അനുഗ്രഹീതരാണ് നമ്മുടെ അധ്യാപകരെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: teacher introduces her baby to students after coming back from maternity leave

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


Charmila Actress Interview asking sexual favors to act in Malayalam Cinema

1 min

എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള

Jul 5, 2022

Most Commented