അഫ്ഗാൻ ടെലിവിഷൻ അവതാരക | Photo: AP
കാബൂള്‍: അഫ്ഗാനിസ്താനില്‍ ടെലിവിഷന്‍ അവതാരകരായ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് താലിബാന്റെ പുതിയ ഉത്തരവ്. ടെലിവിഷനില്‍ വാര്‍ത്ത വായിക്കുമ്പോള്‍ കണ്ണുകള്‍ മാത്രം പുറത്തുകണ്ടാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
'താലിബാന്‍ ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ് ഈ ഉത്തരവ്. മൂക്കും വായയും മൂടിയ ശേഷമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ വാര്‍ത്ത വായിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ അടിച്ചമര്‍ത്തലിനെ ഇസ്ലാമിക പണ്ഡിതന്‍മാര്‍ അംഗീകരിക്കില്ല.'-കാബൂളിലെ ടോളോ ന്യൂസിലെ വാര്‍ത്താ അവതാരകയായ സോണിയ നിയാസി അല്‍ ജസീറയോട് പ്രതികരിച്ചു. പൊതുയിടങ്ങളില്‍നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്താനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്ത്രീകള്‍ക്ക് പിന്തുണയുമായി പുരുഷ അവതാരകരും രംഗത്തെത്തി. മൂക്കും വായും മൂടിക്കെട്ടിയാണ് പുരുഷന്‍മാരും വാര്‍ത്ത വായിച്ചത്.
Content Highlights: taliban enforces order for afghan women tv anchors to cover faces
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..