'സൗന്ദര്യ സംരക്ഷണത്തിനായി ഒരിക്കല്‍ 50,000 രൂപയുടെ ക്രീം വാങ്ങി'; അനുഭവം പങ്കുവെച്ച് തബു


തബു | Photo: instagram/ tabu

ബോളിവുഡിന്റെ എവര്‍ഗ്രീന്‍ നായികയാണ് തബു. മൂന്നു ദശാബ്ദമായി ഇന്ത്യന്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം. വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാറുള്ള താരത്തിന്റെ സൗന്ദര്യമാണ് ആരാധകര്‍ക്കിടയില്‍ എക്കാലത്തേയും ചര്‍ച്ചാവിഷയം. വയസ് അന്‍പതുകളില്‍ എത്തിയെങ്കിലും പ്രായത്തെ തോല്‍പിക്കുന്ന സൗന്ദര്യത്തിന് ഉടമയാണ് അവര്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിരക്കുകയാണ് തബു. പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ലെന്നും സൗന്ദര്യത്തിന് പി്ന്നില്‍ രഹസ്യമൊന്നും ഇല്ലെന്നും തബു പറയുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.



'പ്രത്യേകിച്ച് ഒരു രഹസ്യവുമില്ല. എന്റെ മേക്കപ്പ് ആര്‍ട്ടിസിറ്റ് മിതാലി ഒരിക്കല്‍ പറഞ്ഞു. എന്റെ സ്‌കിന്‍ നല്ലതാണെന്ന്. വീട്ടിലിരിക്കുമ്പോള്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്യാറുണ്ടോ എന്നും അവള്‍ ചോദിച്ചു. വീട്ടിലിരിക്കുമ്പോള്‍ എപ്പോഴും ശരീരം ശ്രദ്ധിക്കാന്‍ കഴിയില്ല എന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ അവള്‍ എനിക്കൊരു ക്രീം നിര്‍ദേശിച്ചു. 50,000 രൂപയായിരുന്നു വില. ഞാന്‍ ഒരിക്കല്‍ അതു വാങ്ങി. പിന്നീട് വാങ്ങിയില്ല.'-തബു പറയുന്നു.

സന്തോഷമാണോ സൗന്ദര്യം നിലനിര്‍ത്തുന്നതെന്ന ചോദ്യത്തിന് അതില്‍ ചിലത് ജീനുകള്‍ കാരണമാകുമെന്നും തബു പറഞ്ഞു. 'ഞാന്‍ എന്റെ മുഖത്തിനുവേണ്ടി പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. പക്ഷേ എല്ലായ്‌പ്പോഴും നന്നായി ഇരിക്കണമെന്ന ചിന്ത എനിക്കുണ്ട്. അതു ഒരു നടി എന്ന രീതിയില്‍ അല്ല. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ. അതിനായി പരമാവധി ശ്രമിക്കും'-താരം വ്യക്തമാക്കുന്നു.

മഖ്ബൂല്‍, ദി നെയിംസേക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഒടുവില്‍ റിലീസ് ചെയ്ത ഭൂല്‍ ഭൂലയ്യ-2 എന്ന ചിത്രവും തബുവിന്റെ ഹിറ്റുകളില്‍ ഒന്നാണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ഖൂഫിയയിലൂടെ സംവിധായകന്‍ വിശ്വാല്‍ ഭരദ്വാജുമായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് താരം.

Content Highlights: tabu jokes about reverse ageing and youthful look


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented