സുശാന്ത് സിങ് രജ്പുത് സഹോദരി ശ്വേത സിങ്ങിനൊപ്പം | Photo: instagram/ shweta singh
സുശാന്ത് സിങ് രജ്പുത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു കയ് പോ ചെ. എന്നാല്‍ ചിത്രം പുറത്തിറങ്ങിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സുശാന്ത് സിങ് ഈ ലോകത്ത് ഇല്ല. പത്താം വാര്‍ഷികാഘോഷത്തില്‍ സുശാന്തിന്റെ ചിരിക്കുന്ന മുഖമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആരാധകരും 'മിസ്' ചെയ്യുന്നത്. അരികില്‍ സുശാന്ത് ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹമാണ് എല്ലാവരുടേയും മനസ്സില്‍.
അന്ന് സിനിമ റിലീസ് ആയപ്പോള്‍ തിയേറ്ററില്‍ പോയ അനുഭവം പങ്കുവെയ്ക്കുകയാണ് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കൃത്രി. തിയേറ്ററിന് പുറത്ത് ടിക്കറ്റ് എടുക്കാനായി കാത്തുനില്‍ക്കുന്നവരുടെ നീണ്ട നിരയുടെ ചിത്രത്തിനോടൊപ്പമായിരുന്നു ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
അന്ന് സിനിമയില്‍ സുശാന്ത് മരിക്കുന്നത് കണ്ട് തിയേറ്ററിലിരുന്ന് കരഞ്ഞുവെന്നും ഇങ്ങനെയൊരു സീനുള്ള കാര്യം എന്തുകൊണ്ട് തന്നോട് പറഞ്ഞില്ലെന്ന് സുശാന്തിനോട് പരാതിപ്പെട്ടെന്നും പോസ്റ്റില്‍ ശ്വേത പറയുന്നു.
'കയ് പോ ചെ സിനിമ കാണാനുള്ള ക്യൂ ആണിത്. ബിഗ് സ്‌ക്രീനില്‍ സഹോദരനെ ആദ്യമായി കാണാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. എന്നാല്‍ അതില്‍ സുശാന്ത് മരിക്കുന്ന സീന്‍ കണ്ടപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. വീട്ടിലെത്തിയ ശേഷം സുശാന്തിനോട് ഞാന്‍ വഴക്കുകൂടി. അങ്ങനെയൊരു സീനുള്ള കാര്യം എന്നോട് പറയാമായിരുന്നു എന്ന് പറഞ്ഞായിരുന്നു വഴക്ക്. അങ്ങനെയെങ്കില്‍ എനിക്ക് അത് ഒഴിവാക്കാമായിരുന്നല്ലോ. ഇപ്പോള്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എല്ലാം മാറിയിരിക്കുന്നു. എന്റെ കണ്ണ് നിറയുകയും ഹൃദയം വേദനിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയും കടന്നുപോകുമെന്നാണ് എന്റെ പ്രതീക്ഷ'- ശ്വേത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: sushant singh rajputs sister pens emotional note
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..