കരഞ്ഞിരിക്കണോ അതോ ആഘോഷിക്കണോ എന്നറിയില്ല; പിറന്നാള്‍ ദിനത്തില്‍ വികാരഭരിതയായി സുപ്രിയ


അച്ഛന്‍ വിജയകുമാര്‍ മേനോന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാളിന്റെ സങ്കടമാണ് സുപ്രിയയുടെ കുറിപ്പിലുള്ളത്.

സുപ്രിയാ മേനോൻ അച്ഛൻ വിജയകുമാർ മോനോനും ഭർത്താവ് പൃഥ്വിരാജിനുമൊപ്പം | Photo: instagram/ supriya menon

സിനിമാ നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയാ മേനോന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേര്‍ സുപ്രിയയ്ക്ക് ആശംസയുമായെത്തിയിരുന്നു. പൃഥ്വിയും ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ പോസ്റ്റ് പങ്കുവെച്ചിരുന്നു.

'ഹാപ്പി ബര്‍ത്‌ഡേ പാര്‍ട്ണര്‍, എന്റെ കൈപിടിച്ച് നീ കൂടെയുണ്ടെങ്കില്‍ ഏതു യാത്രയും നീണ്ടതല്ല, ഏതു വഴക്കും കഠിനമല്ല. എന്നും എപ്പോഴും എന്നന്നേക്കും' എന്നാണ് പൃഥ്വി കുറിച്ചത്. ഒപ്പം സുപ്രിയക്കൊപ്പമുള്ള മനോഹര സെല്‍ഫി ചിത്രവും പങ്കുവെച്ചിരുന്നു. ഇതു നിമിഷനേരത്തിനുള്ളില്‍ വൈറലാകുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ സുപ്രിയ ഏറെ വൈകാരികമായ ഒരു നീണ്ട കുറിപ്പുതന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അച്ഛന്‍ വിജയകുമാര്‍ മേനോന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാളിന്റെ സങ്കടമാണ് സുപ്രിയയുടെ കുറിപ്പിലുള്ളത്. ഡാഡിയുടെ അഭാവത്തില്‍ കരഞ്ഞിരിക്കണോ അതോ അദ്ദേഹം കൂടെയുള്ളതുപോലെ ആഘോഷിക്കണോ എന്ന് അറിയില്ലെന്ന് സുപ്രിയ പറയുന്നു.

'പിറന്നാളുകള്‍ ഏറെ ആഘോഷമാക്കുന്നവരാണ് ഞങ്ങള്‍. അച്ഛനും അമ്മയും ചേര്‍ന്ന് എന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്ന സമയമാണത്. പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും ബര്‍ത്‌ഡേ കേക്കുമെല്ലാം ഉണ്ടാകാറുണ്ടായിരുന്നു. ഓരോ പിറന്നാളും എനിക്കേറെ സ്പ്ഷ്യലായിരുന്നു. എന്നാല്‍ എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്ന മനുഷ്യന്‍ ഇന്നില്ല. ആ നഷ്ടം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് കരയണോ അദ്ദേഹം കൂടെയുള്ളതുപോലെ ആഘോഷിക്കണമോ എന്ന് എനിക്കറിയില്ല.

എന്റെ വിവാഹത്തലേന്ന് എടുത്ത ചിത്രങ്ങളാണിത്. മെഹന്ദി നൈറ്റില്‍ ഞാനും ഡാഡിയും ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങള്‍. ഒരു സുഹൃത്ത് പാട്ട് പ്ലേ ചെയ്തപ്പോള്‍ മറ്റൊരു സുഹൃത്ത് ഫോട്ടോ എടുത്തു. കല്ല്യാണ ഒരുക്കങ്ങളുമായി തിരക്കിലായിരുന്ന ഡാഡി കുറച്ചു സമയം ആശ്വാസം കണ്ടെത്തി ഞങ്ങള്‍ക്കൊപ്പം ചുവടുവെയ്ക്കുകയായിരുന്നു. അദ്ദേഹം എനിക്കെപ്പോഴും സ്‌പെഷ്യലാണ്. ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറയുന്നു.' സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: supriya menon shared an emotional note about her father on her birthday

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented