നിന്നോടുള്ള സ്നേഹത്തിന്റെ അളവ് വിവരിക്കാന്‍ വാക്കുകളില്ല'; നിഷയ്ക്ക് ആശംസയുമായി സണ്ണിയും ഭര്‍ത്താവും


ഡാനിയൽ വെബ്ബറിനും സണ്ണി ലിയോണിനും ഒപ്പം നിഷ | Photo: instagram/ sunny leone

രിക്കല്‍ ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷയെന്ന് പേരുള്ള പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. അവളുടെ ഓമനമുഖം കണ്ടപ്പോള്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഇരുവര്‍ക്കും തോന്നി. അങ്ങനെ 2017-ല്‍ 21 മാസം മാത്രം പ്രായമുള്ളപ്പോള്‍ നിഷയെ സണ്ണിയും ഭര്‍ത്താവും ദത്തെടുത്തു. പിന്നീട് ഇരുവരുടേയും മാലാഖയായി അവള്‍ വളര്‍ന്നു.

ഇന്ന് ഏഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് നിഷ. പൊന്നോമനയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'എല്ലാത്തിനും നന്ദി, ജന്മദിനാശംസകള്‍. നിന്നോടുള്ള സ്നേഹത്തിന്റെ അളവ് വിവരിക്കാന്‍ വാക്കുകളില്ല. നീ ദൈവത്തിന്റെ സമ്മാനമാണ്'-ഡാനിയല്‍ വെബ്ബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



സണ്ണി ലിയോണും മകള്‍ക്ക് ആശംസ നേര്‍ന്നു. 'എന്റെ നിഷയ്ക്ക് ഏഴാം ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എപ്പോഴത്തേയുംപോലെ പുഞ്ചിരിയോടെ ഇരിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഈ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര്‍ ആശംസയുമായി രംഗത്തെത്തി. നിഷയെ കൂടാതെ നോഹ, ആഷര്‍ എന്നീ രണ്ട് ആണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഈ ഇരട്ടക്കുട്ടികള്‍ പിറന്നത്.


Content Highlights: sunny leone marks daughter nishas birthday and daniel weber calls her gift from god


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented