ഷിമ്രോൺ ഹെറ്റ്‌മെയർ ഭാര്യയോടൊപ്പം/ സുനിൽ ഗാവസ്‌കർ | Photo: Instagram/ shetmyer / PTI
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിന്റെ കമന്ററിക്കിടെ രാജസ്ഥാന്‍ താരം ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെതിരേ മോശം പരാമര്‍ശം നടത്തിയ കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ സുനില്‍ ഗാവസ്‌ക്കര്‍ക്കെതിരേ ആരാധകരുടെ പ്രതിഷേധം. ഹെറ്റ്‌മെയറുടേ ഭാര്യയെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഗാവസ്‌കറുടെ പരാമര്‍ശം.
ഭാര്യ നിര്‍വാണിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഹെറ്റ്‌മെയര്‍ ഐപിഎല്ലിനിടെ സ്വന്തം നാടായ ഗയാനയിലേക്ക് മടങ്ങിയിരുന്നു. മെയ് പത്തിനാണ് ഇരുവര്‍ക്കും ആദ്യ കണ്‍മണി പിറന്നത്. ഭാര്യയോടും കുഞ്ഞിനോടുമൊപ്പം കുറച്ചു ദിവസങ്ങള്‍ ചിലവഴിച്ച് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ താരം രാജസ്ഥാന്‍ ടീമിനൊപ്പം ചേരുകയും ചെയ്തു. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ പ്ലെയിങ് ഇലവനിലും സ്ഥാനം നേടി.
യശ്വസി ജയ്‌സ്വാള്‍ പുറത്തായതോടെയാണ് ഹെറ്റ്‌മെയര്‍ ക്രീസിലെത്തിയത്. ഈ സമയത്ത് കമന്റേറ്ററായ ഗാവസ്‌കറുടെ കമന്ററി ഇങ്ങനെയായിരുന്നു..'ഹെറ്റ്‌മെയറുടെ ഭാര്യ പ്രതീക്ഷ കാത്തു. ഇനി ഹെറ്റ്‌മെയര്‍ രാജസ്ഥാന്റെ പ്രതീക്ഷ കാക്കുമോ എന്നാണ് അറിയേണ്ടത്'.
എന്നാല്‍ ആരാധകര്‍ക്ക് ഗാവസ്‌കറുടെ ഈ കമന്ററി അത്ര ഇഷ്ടപ്പെട്ടില്ല. നിരവധി പേര്‍ മുന്‍ താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരേ ഇത്തരം മോശം കമന്റുകള്‍ പറയുന്ന ഗാവസ്‌കര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നു. നേരത്തെ വിരാട് കോലി-അനുഷ്‌ക ദമ്പതികള്‍ക്കെതിരേയും ഗാവസ്‌കര്‍ മോശം പരാമര്‍ശം നടത്തിയിരുന്നു.
Content Highlights: sunil gavaskar blasted for unpleasant remark on shimron hetmyer and his wife during ipl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..