'രാഹുലിന് തിരക്കോട് തിരക്ക്,ഒരു ദിവസംകൊണ്ട് വിവാഹം നടത്താനാകില്ല'; സുനില്‍ ഷെട്ടി


കുറച്ചു വര്‍ഷങ്ങളായി ആതിയയും രാഹുലും തമ്മില്‍ പ്രണയത്തിലാണ്

കെഎൽ രാഹുലും ആതിയ ഷെട്ടിയും/ സുനിൽ ഷെട്ടി | Photo: instagram/ athiya shetty/ suniel shetty

ന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം എപ്പോള്‍ നടക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കി ആതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനില്‍ ഷെട്ടി. രാഹുലിന് ക്രിക്കറ്റ് പരമ്പരകളുടേയും ടൂര്‍ണമെന്റുകളുടേയും തിരക്കായതിനാല്‍ വിവാഹം നടത്താന്‍ സമയം ലഭിക്കുന്നില്ലെന്ന് സുനില്‍ ഷെട്ടി വ്യക്തമാക്കി.

'കുട്ടികള്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് വിവാഹം നടക്കും. രാഹുലിന് തിരക്കേറിയ മത്സരക്രമമാണുള്ളത്. ഏഷ്യാ കപ്പും ലോകകപ്പുമുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക് പര്യടനങ്ങളുമുണ്ട്. കുട്ടികള്‍ക്ക് ഒഴിവു ലഭിക്കുമ്പോള്‍ മാത്രമാണ് വിവാഹം നടക്കുക. ഒരു ദിവസം കൊണ്ടെന്നും വിവാഹം നടത്താന്‍ സാധിക്കില്ലല്ലോ'-ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം ചാനലിനോട് സുനില്‍ ഷെട്ടി വ്യക്തമാക്കി.



കുറച്ചു വര്‍ഷങ്ങളായി ആതിയയും രാഹുലും തമ്മില്‍ പ്രണയത്തിലാണ്. ആതിയയുടെ സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം തഡപ്പിന്റെ സ്‌ക്രീനിങ് സമയത്താണ് ആദ്യമായി ഇരുവരും ഒരുമിച്ച് ആളുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

പരിക്കു കാരണം ടീമില്‍ നിന്നു വിട്ടുനിന്ന രാഹുല്‍ സിംബാബ്‌വെ പര്യടനത്തിലാണ് ടീമിനൊപ്പം ചേര്‍ന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. നിലവില്‍ ടീമിനൊപ്പം യുഎഇയിലാണ് താരം. 28-ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.


Content Highlights: suniel shetty opens up about kl rahul athiya shetty wedding

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented