അച്ഛന്റെ മരണം അവളെ എങ്ങനെ അറിയിക്കുമെന്ന് അറിയാതെ കുഴങ്ങി; ഇപ്പോഴും അതോര്‍ക്കുമ്പോള്‍ കണ്ണ് നിറയും


ട്രിനി വുഡാൾ ഭർത്താവിനും മകൾക്കുമൊപ്പം | Photo: Getty Images/ Instagram Trinny Woodall

പ്രതീക്ഷമായുള്ള ഒരാളുടെ മരണം അയാളുടെ ബന്ധുക്കളെ അറിയിക്കുക എന്നത് ഏറെ പ്രയാസകരമായ ജോലിയാണ്. അവര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി ജീവനോടെയില്ല എന്ന സത്യം ഏതു തരത്തില്‍ പറയുമെന്നും അതിന് അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നും നമ്മള്‍ എപ്പോഴും ആലോചിക്കും. പിന്നീട് ധൈര്യം സംഭരിച്ച് മരണവിവരം അറിയിക്കുകയും ചെയ്യും.

അത്തരത്തില്‍ വൈകാരികമായ ഒരു നിമിഷത്തിലൂടെ കടന്നുപോയതിനെ കുറിച്ച് പറയുകയാണ് ഫാഷന്‍ സ്റ്റൈലിസ്റ്റ് ട്രിനി വുഡാള്‍. ഓസ്‌ട്രേലിയന്‍ മാധ്യമമായ ദ ബിഹ് ടോക്ക് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രിനിയുടെ വെളിപ്പെടുത്തല്‍.മുന്‍ ഭര്‍ത്താവായ ജോണി എലിഷോഫിന്റെ അപ്രതീക്ഷിത മരണമാണ് അവരെ പിടിച്ചുലച്ചത്. വേദനസംഹാരികളോട് ആസക്തി കാണിച്ചിരുന്ന ജോണി 20 വര്‍ഷത്തോളം ഇത്തരം മരുന്നുകള്‍ കഴിച്ചിരുന്നു. 2014-ല്‍ മേല്‍ക്കൂരയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു ജോണി.

അന്ന് മകള്‍ ലൈലയ്ക്ക് 11 വയസ്സായിരുന്നു പ്രായം. അച്ഛന്‍ മരിക്കുമ്പോള്‍ അവള്‍ സ്‌കൂളിലായിരുന്നു. അവിടെ നിന്ന് വന്നതിന് ശേഷം ഞാന്‍ അവളെ കാര്യങ്ങള്‍ അറിയിക്കാനായി മുകളിലുള്ള റൂമിലേക്ക് കൊണ്ടുപോയി. അച്ഛന്‍ മരിച്ചുപോയി എന്ന് അവളെ അറിയിച്ചു. ഹൃദായാഘാതം മൂലമാണ് മരിച്ചതെന്നും പറഞ്ഞു. അങ്ങനെ പറയാന്‍ പറഞ്ഞത് എന്റെ സഹോദരി ആയിരുന്നു.അതു കേട്ടയുടനെ അവള്‍ ഉച്ചത്തില്‍ അലറിവിളിച്ചു. എന്തു ചെയ്യണം എന്നറിയാതെ അവളെ ഞാന്‍ കെട്ടിപ്പിടിച്ചു. അത് ജീവിതത്തിലെ ഏറ്റവും സങ്കടരമായ നിമിഷമായിരുന്നു.' ട്രിനി അഭിമുഖത്തില്‍ പറയുന്നു.

അന്ന് 50 വയസ്സായിരുന്നു ട്രിനിയുടെ പ്രായം. ജോലിയോ വരുമാനമോ ഇല്ലായിരുന്നു. ഇനി എങ്ങനെ മുന്നോട്ടുപോകും എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന ട്രിനിയെ സുഹൃത്തുക്കളാണ് സഹായിച്ചത്. അവരുടെ കൂടെ സഹായത്തോടെ തന്റെ ഇഷ്ട മേഖലയായ ഫാഷനില്‍ ട്രിനി ജോലി ചെയ്യാന്‍ തുടങ്ങി. എല്ലാ ഞായറാഴ്ച വൈകുന്നരേവും ലൈലയെ അമ്മയുടെ അടുത്താക്കി ജോലിക്ക് പോകും. പിന്നീട് വെള്ളിയാഴ്ച്ചയാണ് ട്രിനി തിരിച്ചെത്തുക. രണ്ടു ദിവസം മകളോടൊപ്പം ചെലവഴിക്കും.

മ്യുസീഷനായിരുന്ന ജോണിയെ ഒരു റീഹാബിലിറ്റേഷന്‍ ക്ലിനിക്കില്‍വെച്ചാണ് ട്രിനി ആദ്യമായി കണ്ടുമുട്ടുന്നത്. 1990-കളില്‍ ആയിരുന്നു അത്. അന്ന് അമിതമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ട്രിനി ക്ലിനിക്കില്‍ എത്തിയത്. പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ വിവാഹബന്ധം 10 വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളു. 2009-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പക്ഷേ അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി ബന്ധം തുടര്‍ന്നു.

ഒരിക്കല്‍ ഒരു ബൈക്ക് അപകടത്തെ തുടര്‍ന്നാണ് ജോണിന് വേദനസംഹാരികള്‍ കഴിക്കേണ്ടി വന്നത്. തുടര്‍ന്ന് അതിന് അടിമപ്പെടുകയായിരുന്നു. അത്തരം ഗുളികകള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നു. ഒടുവില്‍ ആ ആസക്തി ജോണിന്റെ ജീവനുമെടുത്തു.

Content Highlights: style icon trinny woodall breaks down in tears recalling the tragic moment she told her daughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented