Representative Image, Photo: Gettyimges.in
പെണ്‍കുട്ടികളുള്ള അച്ഛന്മാര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. പെണ്‍മക്കളുള്ള പിതാക്കന്‍മാര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്നാണ് ജാഗിലേണിയന്‍ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
കുട്ടികളുടെ ജനനവും അമ്മയുടെ ആരോഗ്യവും ധാരാളം ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും അച്ഛന്മാരുടെ ആരോഗ്യവുമായി ഇതിനുള്ള ബന്ധത്തെ പറ്റി ആദ്യമായാണ് പഠനം നടക്കുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ പിതാക്കന്‍മാരുടെ ശരീരവും ആരോഗ്യവും എങ്ങനെ മാറുന്നു എന്നതിനെ പറ്റിയായിരുന്നു ഇവരുടെ പഠനം. 4310 പേരെയാണ് ഇവര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 2147 അമ്മമാരും 2162 അച്ഛന്മാരുമായിരുന്നു.
ആണ്‍മക്കളുടെ എണ്ണവും പിതാവിന്റെ ആരോഗ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും എന്നാല്‍ പെണ്‍കുട്ടികളുണ്ടാവുന്നത് പിതാക്കന്‍മാരുടെ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തിയത്. എത്ര പെണ്‍കുട്ടികളുണ്ടാകുന്നോ അതനുസരിച്ച് 74 ആഴ്ചവരെ പിതാക്കന്മാരുടെ ആയുസ്സ് നീളുന്നതായാണ് പഠനം പറയുന്നത്.
എന്നാല്‍ മകനായാലും മകളായാലും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തെ മോശമായാണ് ബാധിക്കുന്നതെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അമ്മമാരുടെ ആരോഗ്യവും ആയുസ്സും ഓരോ പ്രസവത്തോടൊപ്പവും കുറയുന്നു. തനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്കാണ് കൂടുതല്‍ ആയുസ്സെന്നും ഗവേഷകര്‍.
ഇതിനൊപ്പം നടത്തിയ മറ്റൊരു പഠനത്തില്‍, കുട്ടികളുള്ള ദമ്പതികളുടെ ആയുസ്സ് കുട്ടികളില്ലാത്തവരേക്കാള്‍ കൂടുതലാണെന്ന കണ്ടെത്തലും നടത്തിയിട്ടുണ്ട്.
Content Highlights: Study says fathers who have daughters tend to live longer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..