'അമ്മയ്‌ക്കൊരു വിവാഹം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹം'; താരയെ അണിയിച്ചൊരുക്കി സൗഭാഗ്യ


ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ ഇരുവരും നല്‍കുന്നത്. 

താര കല്ല്യാണും സൗഭാഗ്യ വെങ്കിടേഷും | Photo: instagram/ sowbhagya venkitesh

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ടു പേരാണ് നടി താര കല്ല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും. താര അഭിനയത്തിലും നൃത്തത്തിലും തിളങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് സൗഭാഗ്യ.

താരയെ ഒരു കല്യാണപ്പെണ്ണായി അണിയിച്ചൊരുക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ ഇപ്പോള്‍. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ ഇരുവരും നല്‍കുന്നത്.

'അമ്മയ്‌ക്കൊരു കല്ല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹും സ്വപ്‌നവും' എന്നാണ് ഈ വീഡിയോയുടെ തമ്പ്‌നെയ്ല്‍. യുട്യൂബില്‍ ട്രെന്‍ഡിങ്ങായ വീഡിയോ മൂന്നു ദിവസത്തിനകം 18 ലക്ഷത്തോളം പേര്‍ കണ്ടു. 48,000 പേര്‍ ലൈക് ചെയ്തിട്ടുണ്ട്‌. 3000-ത്തോളം പേര്‍ കമന്റ് ചെയ്യുകയും ചെയ്തു.

അമ്മയ്ക്ക് ബ്രൈഡ് ആകാന്‍ ഇഷ്ടമാണോ എന്ന സൗഭാഗ്യയുടെ ചോദ്യത്തിന് 'സ്റ്റാര്‍ട്ട്, ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ എന്തിനും തയ്യാറാണ്' എന്നായിരുന്നു താരയുടെ രസകരമായ മറുപടി. അങ്ങനെയെങ്കില്‍ ഭാവി വരന് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് സൗഭാഗ്യ അമ്മയോട് ചോദിക്കുന്നുണ്ട്.

സത്യസന്ധനും വിശ്വസ്തനും അനുകമ്പയുള്ളവനും നല്ല ഉയരമുള്ള ആളുമായിരിക്കണം ഭര്‍ത്താവായി വരേണ്ടതെന്നും മനസിന്റേയും ശരീരത്തിന്റേയും ആരോഗ്യം സൂക്ഷിക്കുന്ന ആളായിരിക്കണം അയാളെന്നും താര പറയുന്നു. തന്നെ നോക്കാനുള്ള സാമ്പത്തികമുണ്ടാകണമെന്നും ഒന്നിനും മടി കാണിക്കരുതെന്നും താര കൂട്ടിച്ചേര്‍ക്കുന്നു. അയാള്‍ തന്നേക്കാള്‍ പരിഗണന മകള്‍ക്ക് കൊടുക്കണമെന്ന് പറയുമ്പോള്‍ സൗഭാഗ്യ അതു തിരുത്തുന്നുണ്ട്. മകളെ നോക്കാന്‍ അമ്മയില്ലേ എന്നും അയാള്‍ പരിഗണന അമ്മയ്ക്ക് നല്‍കിയാല്‍ മതിയെന്നും സൗഭാഗ്യ പറയുന്നു.

ഈ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്നും അങ്ങനെ നൂറു ശതമാനം സത്യസന്ധരായ ആരും ലോകത്തില്ലെന്നും സൗഭാഗ്യ തമാശയായി പറയുന്നുണ്ട്.

സിംഗിള്‍ മദര്‍ ആയ ശേഷം നേരിട്ട വെല്ലുവിളികളെ കുറിച്ചും താര പറയുന്നുണ്ട്. ഭര്‍ത്താവ് മരിച്ചതോടെ സൗഭാഗ്യയുടെ വിവാഹത്തെ കുറിച്ച് അഭിപ്രായം ചോദിക്കാന്‍ ആരുമില്ലായിരുന്നെന്നും വലിയ വെല്ലുവിളിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയുമാണ് കടന്നുപോയതെന്നും താര വ്യക്തമാക്കുന്നു. 'ഭയങ്കര പ്രഷറും സ്‌ട്രൈസും ആയിരുന്നു. ആങ്‌സൈറ്റി ഹെല്‍ത്തിനെ ബാധിച്ചു. അവളുടെ അച്ഛനുണ്ടെങ്കില്‍ കൊള്ളാമായിരുന്നു എന്നു വിചാരിച്ചു. അവളുടെ ജീവിതം സുരക്ഷിതമായ കൈകളിലാണോ ഏല്‍പ്പിക്കുന്നത് എന്നതായിരുന്നു ആശങ്ക. പതിനെട്ടു വയസു മുതല്‍ സെല്‍ഫ് സഫിഷ്യന്റും ഇന്‍ഡിപെന്‍ഡന്റും ആയ സൗഭാഗ്യ എന്നെ ആശ്വസിപ്പിച്ചു-' താര പറയുന്നു.

ഭര്‍ത്താവിന്റെ മരണശേഷം പൊട്ടുവെയ്ക്കാതെയും മുല്ലുപ്പൂ ചൂടാതെയും നടന്ന കാലത്തെ കുറിച്ചും താര പറയുന്നുണ്ട്. 'രാജുവേട്ടന്‍ മരിച്ചശേഷം കൊച്ചി വിട്ട് വീട്ടിലേക്ക്‌ വന്നപ്പോള്‍ ഞാന്‍ പൊട്ടുവെച്ചിരുന്നില്ല. ഇതു അയല്‍വാസിയായ അടുത്ത സുഹൃത്ത് കണ്ടു. അവരുടെ നെറ്റിയില്‍ നിന്ന് പൊട്ട് എടുത്ത് എന്റെ നെറ്റിയില്‍ വെച്ചിട്ട് അവര്‍ പറഞ്ഞു. താരയെ ഇനിയൊരിക്കലും പൊട്ടില്ലാതെ കാണരുത്.' താര വീഡിയോയില്‍ വ്യക്തമാക്കുന്നു.

സിംഗിള്‍ മദറായി ജീവിക്കുന്നവരെ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനും പൊട്ടുവെയ്ക്കാനും പൂ ചൂടാനുമെല്ലാം അനുവദിക്കണമെന്നും അവരുടെ ഇഷ്ടങ്ങളേയും മാനിക്കണമെന്നും സൗഭാഗ്യ വീഡിയോയുടെ അവസാനം വ്യക്തമാക്കുന്നു. മേക്കപ്പെല്ലാം കഴിഞ്ഞശേഷം ഇതു റിയല്‍ ആക്കിയാലോ എന്നും സൗഭാഗ്യ അമ്മയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ പത്മനാഭസ്വാമിയെ വിവാഹം കഴിക്കാം എന്നാണ് താര ഇതിന് മറുപടി നല്‍കുന്നത്.

Content Highlights: sowbhagya vekitesh shares mother thara kalyans bridal makeover

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented