ഗര്‍ഭിണിയാണെന്ന് അറിയാതെയാണ് അന്ന് ഷൂട്ടില്‍ നിന്നത് - വിശേഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ


നീല സല്‍വാര്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Sowbagya venkitesh instagram pictures

ടിക്ക്‌ടോക്കിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയയാണ് നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷ്. താൻ ഗര്‍ഭിണിയാണെന്ന വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സൗഭാഗ്യ ആരാധകരോട് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ ആദ്യ ആഴ്ചയുടെ അനുഭവങ്ങള്‍ വിവരിക്കുകയാണ് സൗഭാഗ്യ. ഗര്‍ഭിണിയാണെന്ന് അറിയാതെ ഷൂട്ടിങ്ങിന് പോയതും ആ സമയത്ത് അനുഭവിച്ച ക്ഷീണവുമാണ് സൗഭാഗ്യ വിവരിച്ചിരിക്കുന്നത്.

''ഈ ദിവസത്തെ ഷൂട്ടിങ്ങില്‍ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. വീട്ടിലേക്ക് വേഗം പോവാനാണ് അന്ന് ആഗ്രഹിച്ചത്. ഇത്രയും ക്ഷീണം ഇതിന് മുന്‍പ് അനുഭവിച്ചിട്ടില്ല. എന്റെയുള്ളില്‍ ഒരു കുഞ്ഞുഹൃദയം മിടിക്കുന്നുണ്ടെന്ന് കരുതിയിരുന്നില്ല. ക്ഷീണിതയാണെങ്കിലും എല്ലാവര്‍ക്ക് മുന്നിലും പ്രസന്നവതിയായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. അന്ന് ഷുട്ടിനായി ധരിച്ച വസ്ത്രം ഇതായിരുന്നു. എന്നാല്‍ ഓക്കാനവും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാല്‍ കൂടുതല്‍ ചിത്രങ്ങളെടുക്കാന്‍ സാധിച്ചില്ല. ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമാണ്. ഈ ചിത്രത്തിലെങ്കിലും ചിരിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഗര്‍ഭകാലത്തിന്റെ ആദ്യ ആഴ്ചയാവാനാണ് സാധ്യത. അതെനിക്ക് വലിയൊരു അത്ഭുതമായിരുന്നു.'' -സൗഭാഗ്യ കുറിച്ചു

നീല സല്‍വാര്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ പോസ്റ്റിന് കമന്റുകളുമായി എത്തി. സൗഭാഗ്യയെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല.

Content Highlights: Sowbagya venkitesh about pregnancy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented