സ്‌നേഹയും പ്രസന്നയും | Photo: instagram/ sneha
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും ഇപ്പോഴും ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും പങ്കുവെച്ച പ്രണയം നിറഞ്ഞ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ സ്‌നേഹയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രത്തിന് താഴെ രസകരമായ കമന്റുമായി പ്രസന്ന എത്തിയിരിക്കുകയാണ്. 'ഇന്നലത്തേക്കാളും സുന്ദരി ആയിരിക്കുന്നല്ലോ ഇന്ന്' എന്നാണ് പ്രസന്ന കുറിച്ചത്.
മെറൂണ്‍ നിറത്തിലുള്ള അനാര്‍ക്കലിയാണ് ഫോട്ടോഷൂട്ടില്‍ സ്‌നേഹ ധരിച്ചത്. അഴിച്ചിട്ട തലമുടിയും 'കെയര്‍ലെസ്' ലുക്കും സ്‌നേഹയെ കൂടുതല്‍ സുന്ദരിയാക്കി. ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012-ലാണ് സ്‌നേഹയും പ്രസന്നയും വിവാഹിതരായത്. ഇരുവര്‍ക്കും വിഹാന്‍ എന്നു പേരുള്ള മകനും ആധ്യാന്ത എന്നു പേരുള്ള മകളുമുണ്ട്.
Content Highlights: south indian actor sneha photoshoot and husband prasannas cute comment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..