നമിത | Photo: instagram/ namita
അമ്മയാകാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരം നമിത. കഴിഞ്ഞ ദിവസം തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ നമിത ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. നൃത്ത സംവിധായിക കലാ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തി.
സാരിയില്‍ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. നമിതയുടെ നിറവയറില്‍ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി ചുംബിക്കുന്ന ചിത്രമാണ് ഏറ്റവും മനോഹരമെന്ന് ആരാധകര്‍ പറയുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷം നമിത പങ്കുവെച്ചിരുന്നു. 'മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. എനിക്ക് ഇപ്പോള്‍ നിന്നെ അറിയാനാകുന്നുണ്ട്'- മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.
2017-ല്‍ ആയിരുന്നു നമിതയും നിര്‍മാതാവായ വീരേന്ദ്ര ചൗധരിയും വിവാഹിതരായത്. വിവാഹശേഷം സിനിമയില്‍ നിന്നെല്ലാം താരം വിട്ടുനില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ നായകനാ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് നമിത അവസാനമായി അഭിനയിച്ച മലയാള ചിത്രം. മലയാളത്തിലും തമിഴിലും ഒരേസമയം നിര്‍മിക്കുന്ന ബൗ വൗ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.
Content Highlights: south indian actor namita shares baby shower photos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..