പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ സൗമ്യക്ക് അമ്മ മണി മുത്തം നൽകുന്നു
പാലപ്പിള്ളി: പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി, പോലീസ് യൂണിഫോം ധരിച്ചെത്തിയ മകള്‍ സൗമ്യയെ അമ്മ മണി നെഞ്ചോടുചേര്‍ത്ത് മുത്തം നല്‍കി. പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരില്‍നിന്നുള്ള ആദ്യത്തെ പോലീസ് ഇന്‍സ്‌പെക്ടറായ സൗമ്യ, കഴിഞ്ഞ ജനുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഊരുമൂപ്പന്‍ ഉണ്ണിച്ചെക്കന്റെ മകളാണ്.
അച്ഛന്‍ മരിക്കുമ്പോള്‍ രാമവര്‍മപുരം പോലീസ് ക്യാമ്പില്‍ പരിശീലനത്തിലായിരുന്നു സൗമ്യ. വനമേഖലയില്‍ ഫയര്‍ലൈന്‍ നിര്‍മിക്കുകയായിരുന്ന ഉണ്ണിച്ചെക്കന്‍ ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു.
തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ സൗമ്യ തിരുവനന്തപുരത്ത് ബി.എഡും പൂര്‍ത്തിയാക്കിയിരുന്നു. പരേഡ് കാണാന്‍ ഭര്‍ത്താവ് സുബിനും വന്നിരുന്നു.
പഠനത്തിനുശേഷം സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് സൗമ്യയ്ക്ക് എസ്.ഐ. സെലക്ഷന്‍ ലഭിച്ചത്.
പഴയന്നൂര്‍ തൃക്കണായ ഗവ. യു.പി. സ്‌കൂളിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്. അച്ഛന്‍ ഉണ്ണിച്ചെക്കന്റെ ആഗ്രഹമായിരുന്നു മകള്‍ സര്‍ക്കാര്‍ യൂണിഫോമില്‍ നാടിനെ സേവിക്കണമെന്നത്. അതുകൊണ്ടുതന്നെ പോലീസില്‍ ജോലികിട്ടിയപ്പോള്‍ സൗമ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. കണ്ണൂരിലാണ് സൗമ്യയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
Content highlights: soumya from palappilli elikode passing out parad special recruting in police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..