'എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിങ്ങളുടെ അമ്മയോട് ചോദിക്കൂ, അവര്‍ എല്ലാം പറഞ്ഞുതരും'


സോനു സതീഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ sonu satheesh

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. കുടുംബ പരമ്പരകളിലൂടെ ശ്രദ്ധേയായ താരം അവതാരകയായാണ് കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ പ്രസവശേഷം അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിയിരിക്കുകയാണ് താരം.

മൂന്നുമാസം മുമ്പാണ് സോനുവിനും ഭര്‍ത്താവ് അജയിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവെച്ചാണ് തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് സോനു ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. ഇപ്പോഴിതാ പ്രസവശേഷമുള്ള തന്റെ രൂപമാറ്റത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ തന്റെ രൂപമാറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സോനു മറുപടി നല്‍കിയത്.

ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്‌നമല്ല. ഒരമ്മയ്ക്ക് കുഞ്ഞിനേക്കാള്‍ വലുതല്ല ഒന്നും. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോള്‍ അവര്‍ക്ക് സുഖമാണോ എന്ന് ചോദിക്കൂവെന്നും അവരുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്നും സോനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'മാതൃത്വം-ആ യാത്രയുടെ യഥാര്‍ഥ അര്‍ഥവും അനുഭവവും വിവരിക്കാന്‍ ഈ വാക്കുകള്‍ കൊണ്ടാകില്ല. എന്റെ ഭാരം 20 കിലോഗ്രാം കൂടി. എന്റെ വയറില്‍ പാടുകളുണ്ട്. പുറംവേദനയും തലവേദനയുമുണ്ട്. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടമായി. പഴയതു പോലെയാകാന്‍ ഇനിയും സമയമെടുക്കും. എന്നാല്‍ ഒരമ്മയ്ക്ക് കുഞ്ഞിനേക്കാള്‍ പ്രധാനമല്ല അതൊന്നും. തന്റെ കുഞ്ഞിന്റെ നല്ലതിനുവേണ്ടി ഒരമ്മ എന്തുവേണമെങ്കിലും സഹിക്കും. പ്രസവശേഷം ഒരു സ്ത്രീയുടെ ശരീരത്തെ പരിഹസിച്ച് കമന്റ് ഇടുന്നവര്‍ ഈ പ്രക്രിയ എന്താണെന്ന് മനസിലാക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അമ്മയോട് ചോദിക്കൂ. അവര്‍ എല്ലാം വ്യക്തമായി പറഞ്ഞുതരും. കാരണം നിങ്ങളുടെ ജനനത്തിനുവേണ്ടി അവര്‍ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടാല്‍ അവരോട് സുഖമാണോ എന്ന് ചോദിക്കൂ. അവരുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്.'-സോനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


Content Highlights: sonu satheesh on weight gain and body shape after delivery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented