.
സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അത്യുഗ്രന്‍ ഫാഷന്‍ ഔട്ട്ഫിറ്റ് സെലക്ഷനില്‍ ശ്രദ്ധേയയാകുകയാണ് ബോളിവുഡ് ഫാഷന്‍ റാണിയായ സോനം കപൂര്‍. ഫെസ്റ്റിവലില്‍ സോനം അണിഞ്ഞുവന്ന ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള രണ്ട് ഗൗണ്‍ ലുക്കുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു.
ഗൗണിന്റെ ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ചുവന്ന ഷിമ്മറി ബോഡി ഹഗ്ഗിങ് ഗൗണിന് ഡ്രാമാന്റ് പഫ് സ്ലീവാണുള്ളത്. പ്രിന്‍സസ് കട്ടിലുള്ള ഡയമണ്ട് നെക്ലേസും ഇതിനൊപ്പം അവര്‍ അണിഞ്ഞിരുന്നു. റോസ് ലിപ്സ്റ്റിക്കും തിളങ്ങുന്ന ഐ ഷാഡോയുമായിരുന്നു അവരുടെ മിനിമല്‍ മേക്കപ്പ്. മഞ്ഞനിറത്തിലുള്ള ഡിസൈനര്‍ ഗൗണിലുള്ള സോനത്തിന്റെ ചിത്രങ്ങളും ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ഫ്ളോവിങ് സ്ലീവ്സും വസ്ത്രത്തിന്റെ ഹൈലൈറ്റായാരുന്നു. സോനത്തിന്റെ സഹോദരിയും സ്റ്റെലിസ്റ്റുമായ റിയ കപൂറും സോനത്തിന്റെ ഫെസ്റ്റിവല്‍ ലുക്കിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് താരനിബിഡമാണ്. ഷാരൂഖ് ഖാന്, കജോള്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന് തുടങ്ങിയവരും ഫെസ്റ്റിവലിനെത്തിയിരുന്നു. ഡിസംബര്‍ ഒന്നിന് ആരംഭിച്ച ഫെസ്റ്റിവല്‍ ഡിസംബര്‍ 10 വരെ നീണ്ടുനില്‍ക്കും.
Content Highlights: Sonam Kapoor dresses up in vibrant colours, brightens red carpet in Saudi Arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..