അമ്മമാര്‍ ജീവിച്ചിരിക്കെ കിട്ടുന്ന സ്‌നേഹം വാങ്ങാനും ഓരോ കുഞ്ഞിനും കഴിയണം; ധന്യാരാമന്‍


ധന്യാരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ.എസ്. ഐയ്യര്‍ സ്വകാര്യ ചടങ്ങില്‍ മകനെ പങ്കെടുപ്പിച്ചത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ദിവ്യ.എസ്. ഐയ്യര്‍ക്കു നേരെയുണ്ടായ ആക്ഷേപങ്ങള്‍ക്കു മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തക ധന്യാരാമന്‍. സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് ദിവ്യ.എസ്.ഐയ്യര്‍ക്ക് പിന്തുണയുമായി ധന്യ കുറിപ്പു പങ്കുവെച്ചത്. അമ്മമാര്‍ ജീവിച്ചിരിക്കെ കിട്ടുന്ന സ്‌നേഹം എവിടെനിന്നും കിട്ടില്ലെന്നും കിട്ടാവുമ്പോഴൊക്കെ അത് പകരാനും വാങ്ങാനും ഓരോ കുഞ്ഞിനും കഴിയട്ടെയെന്നും ധന്യ കുറിച്ചു. ഓരോ തൊഴിലിടത്തോടും ചേര്‍ന്നു എവിടെയും ആയിക്കോട്ടെ കുഞ്ഞിനെ പരിപാലിക്കാനുള്ള ഇടം ഉണ്ടായിരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ധന്യ പറയുന്നു.

ധന്യാരാമന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം താഴെഎന്റെ നാലു വയസുള്ളപ്പോള്‍ അമ്മയ്ക്ക് പണിക്ക് പോകേണ്ടത് കൊണ്ട് കസിന്‍സ് ന്റെ കൂടെ വെറുതെ കള്ളാര്‍ LP സ്‌കൂളില്‍ അയച്ചു.ധന്യക്കു അക്ഷരങ്ങള്‍ എല്ലാം അറിയാം യശോധ, അതുകൊണ്ട് ഇവിടെ ചേര്‍ത്തേക്ക് എന്ന് ഹെഡ്മിസ്‌ട്രെസ് ത്രേസ്സിയാമ്മ ടീച്ചര്‍ പറഞ്ഞപ്പോള്‍ അച്ചന്റെ പെങ്ങള്‍ ജാനുവാന്റി സ്‌കൂളില്‍ കൊണ്ടു ചേര്‍ത്തു.
ലക്ഷം വീട് കോളനിയിലെ മണ്ണിന്റെ ഭിത്തിയുള്ള പുല്ലിട്ട വീട്ടില്‍ നിന്നാണ് ഞാന്‍ ഒന്നാം ക്ലാസില്‍ പോകുന്നത്. അമ്മ ആദ്യം കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പണിക്കു പോകും. സ്വന്തമായി ഉടുപ്പിട്ട് തലമുടി ഒതുക്കി ബാസ്‌കറ്റില്‍ കഞ്ഞിക്കുള്ള പാത്രവും പുസ്തകവും എടുത്തു ഞാന്‍ എത്രയോ തവണ വഴിനീളെ കരഞ്ഞു കൊണ്ട് ഇറങ്ങി പോയിട്ടുണ്ട് . വീട്ടില്‍ ഇരിക്കുന്ന അമ്മമാരെ പോലെ ആഹാരം തരാനോ മുടി ചീവിക്കെട്ടാനോ ഡിഗ്രി വരെ അമ്മയ്ക്ക് പറ്റിയിട്ടില്ല. സ്‌കൂളില്‍ പോകും മുന്‍പേ കോളേജിന്റെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ അമ്മയെ ഒന്നു കാണാന്‍ ഒരുപാട് ദിവസം പോയിട്ടുണ്ട്. വിയര്‍ത്തു കുളിച്ചു മണ്ണോടെ അമ്മ തോര്‍ത്തു കൊണ്ടു വിയര്‍പ് ഒപ്പി ചിലപ്പോഴെങ്കിലും വന്നിട്ടുണ്ട്. തിരിച്ചറിവ് ആകും തോറും മിക്‌സര്‍ മെഷീന്‍ ഉം ഹോയ്സ്റ്റിനും പകരം ചുമടെടെത്തു നടക്കുന്ന അമ്മ കടുത്ത വേദന ആയി.
അമ്മ വീട്ടില്‍ ഇല്ലാത്ത സമയം അനുഭവിച്ചവര്‍ക്കേ അറിയൂ. ചിലപ്പോ ശെനിയും ഞായറും പണിക്ക് പോകും അല്ലെങ്കില്‍ പ്ലാന്റേഷന്‍ ലു വിറക് എടുക്കാന്‍ പോകും. എത്രയോ ആഗ്രഹിച്ച നിമിഷങ്ങളില്‍ അവരെ നഷ്ടപ്പെട്ടു തന്നെയാണ് വളര്‍ന്നത്. 23 വയസ് വരെ അവരുടെ നെഞ്ചില്‍ മുഖം വച്ചാണ് എന്നെ ഉറക്കിയതും ഉണര്‍ത്തിയത്തും. ആ നെഞ്ചിലെ നനഞ്ഞ കണ്ണീരും വിയര്‍പ്പിന്റെ മണവും എനിക്ക് തൊഴിലെടുത്തു ജീവിക്കാനുള്ള പ്രചോദനം ആണ്.
അമ്മ ജീവിച്ചിരിക്കെ കിട്ടുന്ന ഈ സ്‌നേഹം എവിടെന്നും കിട്ടില്ല. കിട്ടാവുമ്പോഴൊക്കെ അത് പകരാനും വാങ്ങാനും ഓരോ കുഞ്ഞിനും കഴിയട്ടെ. ഓരോ തൊഴിലിടത്തോടും ചേര്‍ന്നു എവിടെയും ആയിക്കോട്ടെ കുഞ്ഞിനെ പരിപാലിക്കാനുള്ള space ഉണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം.
എന്റെ കുഞ്ഞിനെ ഒരു നിമിഷം പോലും പിരിയാന്‍ ആഗ്രഹം ഇല്ലാത്ത ഒരാളാണ് ഞാന്‍. കുഞ്ഞിലേ അവനെ ഉറങ്ങിയാല്‍ ഓഫിസിലായാലും സൈറ്റില്‍ ആയാലും ബീന്‍ ബാഗിലോ മടിയിലോ അവനെ ഉറക്കി തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്.
അതിലുപരി കാസറഗോഡ് ഒരു ലക്ഷം വീട് കോളനിയില്‍ നിന്നു തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ നിന്നു എന്റെ കാറില്‍ എന്റെ വില്ല പ്രൊജക്റ്റ് ന്റെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വന്നിറങ്ങി ജോലി ചെയ്യുന്നവരോടൊപ്പം വന്നു നിന്നു ജോലി ചെയ്യുമ്പോള്‍ എനിക്കന്നു കിട്ടാത്ത ആ കൂലി പ്പണിക്കാരിയുടെ മകളുടെ പരിഗണന എന്റെ മകന്‍ ഈ സൈറ്റില്‍ വന്നു നില്‍ക്കുമ്പോള്‍ കിട്ടുന്നത് അല്ല നേടിക്കൊടുത്തത് എന്തിനെക്കാളും ഉപരി ഒരു നിര്‍വൃതി തരുന്നു.അതിലപ്പുറം എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മയുടെ നെഞ്ചിലെ സ്‌നേഹം കിട്ടി വളരാനുള്ള സാഹചര്യം ഉണ്ടാകട്ടെ. ദിവ്യ IAS നോടൊപ്പം എല്ലാ അമ്മമാര്‍ക്കും പിന്തുണ.

Content Highlights: divya s iyyer, pathanamthitta collector


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented