സ്നേഹ ശ്രീകുമാർ | Photo: instagram/ sneha sreekumar
സീരിയല്‍ ആരാധകരുടെ പ്രിയ താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. പ്രണയകാലത്തിന് ശേഷം വിവാഹിതരായ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയും മറ്റു വിശേഷങ്ങളും സ്നേഹ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. വളകാപ്പ് ചടങ്ങിന്റേയും ബേബി ഷവറിന്റേയും ചിത്രങ്ങളും താരദമ്പതികള്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ നിറവയറില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് സ്‌നേഹ യുട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്തരോ മഹാനുഭാവലു' എന്ന പാട്ടിന് അനുസരിച്ചാണ് സ്‌നേഹ ചുവടുവെയ്ക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡാന്‍സ് കളിക്കുന്നത് നല്ലതാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിറവയറില്‍ ഡാന്‍സ് കളിക്കുന്നത് കാണുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നും ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു.
Content Highlights: sneha sreekumar viral dance video during pregnancy
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..