വിവാഹ ചിത്രങ്ങൾ | Photo: twitter
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ല ഇറാനിയുടെ വിവാഹം. രാജസ്ഥാനിലെ ഖിംസാര്‍ ഫോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ അര്‍ജുന്‍ ഭല്ലയേയാണ് ഷാനെല്ല ജീവിതപങ്കാളിയാക്കിയത്. ചടങ്ങുകള്‍ക്ക് പിന്നാലെ വധൂവരന്‍മാരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി.
ചുവപ്പ് നിറത്തിലുള്ള ലെഹങ്കയായിരുന്നു ഷാനെല്ലയുടെ വേഷം. വരന്‍ വെളുപ്പ് നിറത്തിലുള്ള ഷെര്‍വാണിയാണ് ധരിച്ചത്. വധുവിന്റെ അമ്മയായ സ്മൃതി ഇറാനി കടുംചുവപ്പ് നിറത്തിലുള്ള സാരിയില്‍ കൂടുതല്‍ സുന്ദരിയായി. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയയുടെ വിവാഹ വസ്ത്രത്തോട് സാമ്യമുള്ളതായിരുന്നു ഷാനെല്ലയുടെ ചുവപ്പ് ലെഹങ്ക.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 50-ഓളം ആളുകള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഫെബ്രുവരി ഏഴിനാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്.ഹല്‍ദിയും മെഹന്ദിയും ബുധനാഴ്ച നടന്നു.
ഇരുവരുടെയും വിവാഹനിശ്ചയം 2021-ല്‍ ഇതേ ഖിംസാര്‍ ഫോര്‍ട്ടിലാണ് നടന്നത്. അന്ന് സ്മൃതി ഇറാനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
മുംബൈ ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ഷാനെല്ല വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എം നേടി. കാനഡയില്‍ അഭിഭാഷകനാണ് അര്‍ജുന്‍.
സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടേയും ആദ്യ ഭാര്യ മോനയുടേയും മകളാണ് ഷാനെല്ല. സ്മൃതിക്കും സുബിനും രണ്ട് മക്കളാണുള്ളത്. സൊഹര്‍ എന്ന് പേരുള്ള മകനും സോയിഷ് എന്ന മകളും.
Content Highlights: smriti iranis daughter Shanelle gets married in a gorgeous red lehenga


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..