സ്മൃതി ഇറാനി/ സുശാന്ത് സിങ് രജ്പുത് | Photo: twitter/ afp
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് ഈ ലോകത്തോട് വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്നലെ കഴിഞ്ഞ ഒരു സംഭവം പോലെയാണ് സുശാന്ത് സിങ്ങിന്റെ ആത്മഹത്യ ഇപ്പോഴും ആരാധകരുടെ മനസിലുള്ളത്. സുശാന്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. സുശാന്തിന്റെ മരണം അവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
ഇപ്പോഴിതാ സുശാന്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് മുന്‍ താരവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. സുശാന്ത് ആത്മഹത്യ ചെയ്ത വാര്‍ത്ത അറിയുമ്പോള്‍ താനൊരു വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നെന്നും അത് തുടരാന്‍ സാധിക്കാതെ നിര്‍ത്തിവെച്ചുവെന്നും സ്മൃതി ഇറാനി പറയുന്നു. ദി സ്ലോ കോണ്‍വെര്‍സേഷന്‍ എന്ന പരിപാടിയില്‍ അവതാകരന്‍ നീലേശ് മിശ്രയോട് സംസാരിക്കുകയായിരുന്നു സ്മൃതി.
'ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാന്‍ അവനോട് നേരത്തെ പറഞ്ഞിരുന്നു. അവന്‍ മരിച്ച ദിവസം ഞാന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നു. എനിക്ക് അത് തുടരാനായില്ല. നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു.
അതിന് പിന്നാലെ അവന്റെ സുഹൃത്തായ അമിത് സാധിനെ വിളിച്ച് സുശാന്തിനെ കുറിച്ച് അന്വേഷിച്ചു. സുശാന്ത് വിഡ്ഢിത്തം ഒന്നും ചെയ്തില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു അത്. വിളിക്കുന്ന സമയത്ത് അമിത്തും ഷോക്കിലായിരുന്നു. സുശാന്തിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു അമിത്. ജീവിക്കാന്‍ താത്പര്യമില്ലെന്ന് സുശാന്ത്പറഞ്ഞിരുന്നതായി അമിത് എന്നോട് പറഞ്ഞു.' അഭിമുഖത്തില്‍ സ്മൃതി നിറകണ്ണുകളോടെ പറയുന്നു.
ടെലിവിഷന്‍ താരങ്ങളായിരിക്കെ മുംബൈയില്‍ സുശാന്തും സ്മൃതിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. 2017-ല്‍ നടന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.
Content Highlights: smriti irani recalls telling sushant singh rajput not to kill himself
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..