ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങി; സൂചിയും നൂലുമെടുത്ത് സ്മൃതി ഇറാനി


വീഡിയോയിലെ ദൃശ്യം

ട്രാഫിക് ബ്ലോക്ക് പലര്‍ക്കും തലവേദനയാണ്. മണിക്കൂറുകളോളം നീണ്ടേക്കാവുന്ന ബ്ലോക്ക് വല്ലാതെ മടുപ്പിക്കും. എന്നാല്‍ ആ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തുന്നല്‍ ജോലി ചെയ്താണ് സ്മൃതി തന്റെ സമയം ചിലവഴിച്ചത്.

കാണ്‍പൂരില്‍ നിന്നും ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ബ്ലോക്ക്. ഇതോടെ മന്ത്രി സൂചിയും നൂലുമെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കമ്പിളി നൂല്‍ കൊണ്ട് മനോഹരമായി തുന്നുന്ന മന്ത്രിയെ വീഡിയോയില്‍ കാണാം.

'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തണമെന്നും കുറിപ്പില്‍ പറയുന്നു.

വീഡിയോ ഇതിനകം പതിനെട്ടു ലക്ഷത്തിലധികം പേരാണ് കണ്ടത്. മന്ത്രിയെ പ്രശംസിച്ച് ധാരാളം പേര്‍ കമന്റും ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി മികച്ച മന്ത്രി മാത്രമല്ല, ഒരു നല്ല കലാകാരി കൂടിയാണ് എന്ന തരത്തിലാണ് കമന്റുകളുള്ളത്.

Content Highlights: smriti irani, traffic block, lifestyle

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented