അമ്മ ഞങ്ങളുടെ അനുഗ്രഹമാണ്; മനോഹരമായ വീഡിയോ പങ്കുവച്ച് സിതാര


സിതാര കൃഷ്ണകുമാർ തന്റെ അമ്മ സാലിയ്ക്കും മകൾ സാവൻ ഋതുവിനുമൊപ്പം|Photo: www.instagram.com/sitharakrishnakumar/

ജീവിതത്തിലെ മനോഹരമായ രണ്ടു സംഭവങ്ങളുടെ വീഡിയോ പങ്കുവെച്ച് തന്റെ അമ്മയെക്കുറിച്ചുള്ള കുറിപ്പുമായി ഗായിക സിതാര കൃഷ്ണകുമാര്‍. ഉറങ്ങിക്കിടക്കുന്ന മകള്‍ സാവന്‍ ഋതുവിനെ ഓമനിക്കുന്ന വീഡിയോയാണ് ആദ്യത്തേത്. സ്‌കൂളില്‍ പോകാനിറങ്ങിയ സിതാരയുടെ മകള്‍ സിതാരക്ക് ഉമ്മ കൊടുക്കുന്നതാണ് രണ്ടാമത്തെ വീഡിയോ.തന്റെ ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയൊപ്പം ഹൃദയസ്പര്‍ശിയായൊരു കുറിപ്പും സിതാര പങ്കുവെച്ചിട്ടുണ്ട്. രണ്ടു വീഡിയോയെടുത്തുപ്പോളും ഒപ്പമുണ്ടായിരുന്ന തന്റെ അമ്മയെക്കുറിച്ചാണ് സിതാര പറയുന്നത്.

'ഒരിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് അതിരാവിലെ പോകേണ്ടിവന്നപ്പോള്‍ സായു ഉറങ്ങുകയായിരുന്നു. അവളെ ഉണര്‍ത്താന്‍ എനിക്കു മനസ് വന്നില്ല. അവളെ കാണിക്കാന്‍ വേണ്ടി എന്റെ അമ്മ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തുവച്ചു. മറ്റൊരു ദിവസം ഞാന്‍ സംഗീതപരിപാടി കഴിഞ്ഞു വീട്ടില്‍ വൈകിയാണെത്തിയത് .പിറ്റേന്നു സ്‌കൂളില്‍ പോകാന്‍ നേരം സായു എന്റെ അടുത്തു വന്നെങ്കിലും ഞാന്‍ ഉറങ്ങുന്നതു കണ്ട് എന്നെ ഉണര്‍ത്തിയില്ല. ഈ വീഡിയോ അവള്‍ തന്നെ അവളുടെ അമ്മമ്മയുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തുകയും ചെയ്തു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രസകരവുമായ കാര്യം എന്തെന്നാല്‍, ഈ രണ്ട് വീഡിയോകള്‍ ഷൂട്ട് ചെയ്യുമ്പോഴും അവിടെ ഞങ്ങള്‍ക്കു മുന്നില്‍ ഉണര്‍ന്നിരുന്ന ഒരാളുണ്ട്. അതെന്റെ അമ്മയാണ്. അവളുടെ അമ്മമ്മ. അമ്മ ഇല്ലെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും എന്തു ചെയ്യുമായിരുന്നു. പഠിക്കാനും പാടാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും കളിക്കാനും പരിശീലനം ചെയ്യാനും ചിരിക്കാനും ജീവിക്കാനുമെല്ലാം! സംശയമേതുമില്ലാതെ പറയാന്‍ കഴിയും.

അമ്മ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അമ്മ കാരണമാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്'- സിതാര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്. അമ്മയുടെ സ്‌നേഹത്തെക്കുറിച്ചും സാവന്‍ ഋതുവിന്റൈ നിഷ്‌കളങ്കതയെപ്പറ്റിയെല്ലാം അതില്‍പ്പറയുന്നുണ്ട്.


Content Highlights: sithara, motherhood,daugher love,family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented