'അന്ന് തൊട്ട് ഇന്നുവരെ നിന്നോടുള്ള സ്‌നേഹത്തിന് മാറ്റമുണ്ടായിട്ടില്ല'; സുഹൃത്തിന് ആശംസയുമായി സിതാര


സിതാര കൃഷണകുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

സുഹൃത്തിന് മനോഹരമായ കുറിപ്പിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക സിതാര കൃഷ്ണകുമാര്‍. സംഗീത ബാന്‍ഡ് ആയ പ്രൊജക്ട് മലബാറിക്കസിലെ അംഗം ശ്രീനാഥിനാണ് സിതാര ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസ നേര്‍ന്നത്. ശ്രീനാഥുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ചും അവര്‍ കുറിപ്പില്‍ പറയുന്നു.

കൊല്‍ക്കത്തയില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്‌ അന്നുതൊട്ട്‌ ഇന്നോളം ശ്രീനാഥിനോടുള്ള സ്‌നേഹത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും സിതാര പോസ്റ്റില്‍ പറയുന്നു. ഒരു അനുജനോടോ സംഗീതജ്ഞനോടോ ഉള്ള വാത്സല്യം മാത്രമല്ല ശ്രീനാഥിനോട് ഉള്ളതെന്നും മറിച്ച് എന്നും ബഹുമാനവും ആദരവും ഭയവുമാണെന്നും സിതാര കുറിക്കുന്നു. പൂര്‍ണ ഹൃദയത്തോടെയാണ് ബാന്‍ഡ് അംഗങ്ങള്‍ സ്‌നേഹിക്കുന്നതെന്നും ഒരുമിച്ചുള്ള യാത്രയില്‍ ഒരുപാട് സംഗീതവും സന്തോഷവും പകര്‍ന്നവനാണ് ശ്രീനാഥെന്നും സിതാര കൂട്ടിച്ചേര്‍ക്കുന്നു.

ശ്രീനാഥിനൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് മനോഹര വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തത്.

Content Highlights: sithara krishnakumar conveys birthday wishes to friend srinath

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented