നഞ്ചിയമ്മയോടൊപ്പം സിതാര കൃഷ്ണകുമാർ | Photo: facebook/ sithara krishnakumar| mathrubhumi
ഏറ്റവും മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇത്തവണ ലഭിച്ചത് നഞ്ചിയമ്മയ്ക്കാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'കലക്കാത്ത' എന്ന പാട്ട് പാടിയതിനായിരുന്നു പുരസ്‌കാരം. എന്നാല്‍ ഇതിന് പിന്നാലെ വിവാദങ്ങളും തിരികൊളുത്തിയിരിക്കുകയാണ്.
മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖര്‍ പലരും നഞ്ചിയമ്മയുടെ നേട്ടത്തെ അവഗണിച്ചു. അഭിനന്ദിച്ച് ഒരു വരി പോലും പറയുകയോ സോഷ്യല്‍ മീഡിയയില്‍ ഒരു വാക്ക് കുറിക്കുകയോ ചെയ്തില്ല. ഇതിന് ഒരു അപവാദം സിതാര കൃഷ്ണകുമാറും സുജാത മോഹനും മാത്രമാണ്.
നഞ്ചിയമ്മയെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ സിതാര കുറിച്ചത് ഇങ്ങനെയാണ്..'ഈ അവാര്‍ഡ് ഒരു തെളിച്ചമാണ്! പാട്ട്...അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത് നെഞ്ചില്‍ തട്ടി തെറിച്ചു വരേണ്ടതാണ്... എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കില്‍ തന്നെ വന്നു കൊള്ളും!.'
ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതില്‍ അതിയായ സന്തോഷം എന്നാണ് സുജാത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം മറ്റു പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത് വിമര്‍ശിച്ച് പലരും രംഗത്തെത്തുകയും ചെയ്തു. ഡ്രമ്മറും സംഗീത സംവിധായകനുമായ ലിനു ലാല്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ഈ നേട്ടത്തെ പരിഹസിച്ചത്.
ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാന്‍ നഞ്ചിയമ്മയ്ക്ക് സാധിക്കില്ലെന്നും നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് അപമാനമായി തോന്നുമെന്നും വിഡിയോയില്‍ പറയുന്നു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരമാര്‍ശമായിരുന്നു നഞ്ചിയമ്മയ്ക്ക് നല്‍കേണ്ടിയിരുന്നതെന്നും ലിനു പറയുന്നു.
Content Highlights: sithara krishnakumar congratulates national film award winner nanjiyamma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..