മിസ് ഇന്ത്യ കിരീടം വീണ്ടും ദക്ഷിണേന്ത്യയിലേക്ക്; സൗന്ദര്യറാണിയായി കര്‍ണാടകയുടെ സിനി ഷെട്ടി


സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു. 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക സിനി ഷെട്ടിയായിരിക്കും

സിനി ഷെട്ടി | Photo: instagram/ sini shetty

ന്ത്യയുടെ സൗന്ദര്യകിരീടം വീണ്ടും തെന്നിന്ത്യയിലേക്ക്. കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടിയാണ് ഇത്തവണ മിസ് ഇന്ത്യ കിരീടം ചൂടിയത്. രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍ പ്രദേശിന്റെ ശിനാത്ത ചൗഹാന്‍ സെക്കന്റ് റണ്ണപ്പറുമായി. ജൂലൈ നാലിന് ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടന്നത്.

സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു. 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക സിനി ഷെട്ടിയായിരിക്കും. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മോറിയ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുന്‍ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളര്‍ന്നത് കര്‍ണാടകയിലാണ്. അക്കൗണ്ടിങ് ആന്‍ഡ്‌ ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി നിലവില്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. ഭരതനാട്യം നര്‍ത്തകി കൂടിയാണ് സിനി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായിട്ടാണ് മിസ് ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്. അതിനുശേഷം പല ഘട്ടങ്ങളായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം 31 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവര്‍ക്ക് മുംബൈയില്‍വെച്ച് ഗ്രൂമിങ് സെഷനുകള്‍ നടത്തി. തുടര്‍ന്നാണ് ഫൈനല്‍ റൗണ്ട് അരങ്ങേറിയത്.


Content Highlights: sini shetty crowned miss india 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented