ഗായിക മഞ്ജരിയും ഭർത്താവ് ജെറിനും ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയപ്പോൾ | Photo: instagram/manjari
വിവാഹശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ഗുരുവായൂരെത്തിയത്.
ജെറിന്‍ ആദ്യമായാണ് ഗുരുവായൂരില്‍ വരുന്നതെന്നും അദ്ദേഹത്തിന് ക്ഷേത്രത്തിന് അകത്തു പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും പുറത്തു നിന്ന് പ്രാര്‍ഥിച്ചുവെന്നും മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജെറിനും തനിക്കും വേണ്ടി താന്‍ ഉള്ളില്‍ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഗായിക പങ്കുവെച്ചിട്ടുണ്ട്.
ജൂണ്‍ 24-നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു നടന്ന ചടിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്.
Content Highlights: singer manjari and husband jerin visit guruvayur temple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..