മൂന്നരക്കോടി ആളുകള്‍ കണ്ട, ലക്ഷങ്ങള്‍ വാരിയ 'കനാ യാരി'; ഗായകന്‍ കൈക്കുഞ്ഞുമായി തെരുവില്‍


ബലൂചിസ്താന്‍ പ്രളയത്തില്‍ വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു തെരുവില്‍ അലയുകയാണ് ഭുക്തി

വഹാബ് അലി ഭുക്തി കനാ യാരി പാടുന്നു/ കുഞ്ഞിനൊപ്പം തെരുവിൽ | Photo: Twitter/ Nishat64

പാകിസ്താന്‍ ടെലിവിഷന്‍ പരിപാടിയായ 'കോക്ക് സ്റ്റുഡിയോ' യ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. കോക്ക് സ്റ്റുഡിയോയിലെ മിക്ക ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ആതിഫ് അസ്ലം പാടിയ 'താജ്ദാറെ ഹറമും' റാഹത് ഫതേഹ് അലി ഖാന്റെ 'അഫ്രീന്‍ അഫ്രീനും' അലി സേതിയും ഷാ ഗില്ലും ചേര്‍ന്ന് പാടിയ 'പസൂരി'യുമെല്ലാം അത്തരത്തില്‍ പ്രശസ്തമായ പാട്ടുകളാണ്.

ഈ വര്‍ഷമാദ്യം കോക്ക് സ്റ്റുഡിയോയുടെ 14-ാം സീസണ്‍ തുടങ്ങിയപ്പോള്‍ സംഗീതപ്രേമികളുടെ ഹൃദയംതൊട്ട ഗാനമാണ് 'കനാ യാരി'. കൈഫി ഖലീലും ഇവ ബിയും അബ്ദുല്‍ വഹാബ് അലി ഭുക്തിയും ചേര്‍ന്ന് പാടിയ ഈ പാട്ട് വിവാഹാഘോഷങ്ങളിലും ഡിജെ പാര്‍ട്ടികളിലും തരംഗമായി. വിദേശികള്‍ വരെ ഈ പാട്ടിന് അനുസരിച്ച് ചുവടുവെച്ചു. മൂന്നരക്കോടിയോളം ആളുകള്‍ ഈ പാട്ട് യുട്യൂബില്‍ കണ്ടു.

എന്നാല്‍ കനാ യാരിയുടെ ആത്മാവായ ഗായകന്‍ അബ്ദുല്‍ വഹാബ് ഭുക്തി ഇന്ന് ജീവിക്കുന്നത് ദുരിതക്കയത്തിലാണ്. ബലൂചിസ്താന്‍ പ്രളയത്തില്‍ വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു തെരുവില്‍ അലയുകയാണ് ഭുക്തി. പ്രളയം കവര്‍ന്ന വീടിന് മുന്നില്‍ കൈക്കുഞ്ഞിനേയും നെഞ്ചോടുചേര്‍ത്തു നില്‍ക്കുന്ന ഭുക്തിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു സന്നദ്ധ സംഘടനാ പ്രവര്‍ത്തകയാണ് ഈ ചിത്രം പങ്കുവെച്ചത്്. ഭുക്തിയെ സാമ്പത്തികമായി സഹായിക്കണമെന്ന് ഈ സന്നദ്ധ പ്രവര്‍ത്തക പോസ്റ്റില്‍ ആവശ്യപ്പെടുന്നുമുണ്ട്.

ഇതിനുതാഴെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. ഭുക്തിയെ സഹായിക്കാന്‍ കോക്ക് സ്റ്റുഡിയോ രംഗത്തു വരണമെന്നും കനാ യാരിയിലൂടെ അവര്‍ ഒരുപാട് പണം സമ്പാദിച്ചിട്ടില്ലേ എന്നുമാണ് ആളുകള്‍ ചോദിക്കുന്നത്. ഭുക്തിയെ സഹായിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോക്ക് സ്റ്റുഡിയോ ബഹിഷ്‌കരിക്കുമെന്നും ആളുകള്‍ പറയുന്നു. എന്നാല്‍ കോക്ക് സ്റ്റുഡിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റുകള്‍ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭുക്തിയെ സഹായിക്കാന്‍ ആളുകള്‍ രംഗത്തെത്തി. പാക് സൈന്യം ഭുക്തിയേയും കുടുംബത്തേയും രക്ഷിച്ചെന്നും ബലൂചിസ്താന്‍ മുഖ്യമന്ത്രി മിര്‍ അബ്ദുല്‍ ഖ്വദൂസ് ബിസെന്‍ഞ്ചോ ഭുക്തിയെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ചെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: singer coke studio kana yari wahab bugti left homeless due to balochistan floods

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented