'വയര്‍ ഉള്‍പ്പെടാത്ത രീതിയില്‍ മേക്കിങ് വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടു';ചിന്മയി പറയുന്നു


ചിന്മയി ഭർത്താവ് രാഹുലിനൊപ്പം | Photo: facebook/ chinmayi

വര്‍ഷം ജൂണിലാണ് ഗായിക ചിന്മയി ശ്രീപദയ്ക്കും നടനും സംവിധായകനുമായ രാഹുലിനും ഇരട്ടക്കുട്ടികള്‍ക്ക് പിറന്നത്. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കളുടെ പേര്.

ഇതിന് പിന്നാലെ തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ചിന്മയി. തന്റെ യുട്യൂബ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഗായിക മനസുതുറയ്ക്കുന്നത്. ഗര്‍ഭിണായണെന്ന വിവരം രഹസ്യമായി സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നുള്ളുവെന്നും വീഡിയോയില്‍ ചിന്മയി പറയുന്നു.

'ഗര്‍ഭിണിയാണെന്ന കാര്യം പരസ്യാമക്കേണ്ടെന്ന് ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം റെക്കോഡിങ്ങിനും പ്രസ് മീറ്റിലും എല്ലാം പങ്കെടുത്തിരുന്നു. റെക്കോഡിങ് സമയത്ത് മേക്കിങ് വീഡിയോ എടുക്കുമ്പോള്‍ വയര്‍ ഉള്‍പ്പെടാത്ത രീതിയില്‍ ചിത്രീകരിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുമായിരുന്നു. മാത്രമല്ല, ആ സമയങ്ങളില്‍ വയറ് തെളിഞ്ഞുകാണാത്ത തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ഞാന്‍ ധരിച്ചിരുന്നത്.

വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോഴെല്ലാം ​ഗർഭിണിയാണെന്ന കാര്യം എഴുതരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രത്യേകം പറഞ്ഞിരുന്നു. അവരെല്ലാം അതനുസരിച്ചു. ഇരട്ടക്കുട്ടികളായതിനാല്‍ എനിക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. സാധാരണ പ്രസവം സാധ്യമായിരുന്നില്ല. സിസേറിയന്‍ സമയത്ത് എന്നോട് പാട്ട് പാടാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് ഓര്‍മയില്‍ വരാത്തതിനാല്‍ ഒരു ഭജന്‍ ആണ് ഞാന്‍ പാടിയത്. മക്കള്‍ എന്റെ പാട്ട് കേട്ട് പുറത്തുവരണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധമായിരുന്നു.

സിസേറിയന്‍ കഴിഞ്ഞ് ഏതാനും ദിവസത്തേക്ക് വളരെയേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നു. പിന്നീട് എല്ലാം പതുക്കെ ഭേദമായി.' ചിന്മയി വീഡിയോയില്‍ പറയുന്നു.

നേരത്തെ ഗര്‍ഭകാല ചിത്രങ്ങളൊന്നും പങ്കുവെയ്ക്കാത്തതിനാല്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ചിന്മയി അമ്മയായതെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ചിന്മയി തന്നെ രംഗത്തെത്തുകയും ചെയ്തു. സ്വകാര്യത സംരക്ഷിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കില്ലെന്നും ചിന്മയി വ്യക്തമാക്കിയിരുന്നു.

Content Highlights: singer chinmayi sripaada opens up about pregnancy period experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented