റിങ്കു സിങ്ങ്/ ഷഹ്നീൽ ഗിൽ | Photo: instagram/ rinku singh/ shahneel gill
മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് റിങ്കു സിങ്ങ്. ഐപിഎല്‍ സീസണിന് ശേഷം മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് റിങ്കു സിങ്ങ്.
മാലദ്വീപിലെ കടല്‍ തീരത്ത് നിന്നുള്ള ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'മുന്നറിയിപ്പ്: മുന്നിലുള്ളത് ആസക്തി ഉളവാക്കുന്ന ഉള്ളടക്കം ' എന്ന ക്യാപ്ഷനോടെയാണ് കൊല്‍ക്കത്ത താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇതിന് താഴെ നിരവധി പേര്‍ റിങ്കുവിന്റെ സെക്‌സി ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റെ സഹോദരി ഷഹ്നീല്‍ ഗില്‍ ' ഓ ഹീറോ' എന്നാണ് ഈ ചിത്രത്തിന് താഴെ കുറിച്ചത്.
റിങ്കു സിങ്ങിന്റേയും കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിധീഷ് റാണയുടേയും അടുത്ത സുഹൃത്താണ് ഷഹ്നീല്‍ ഗില്‍. നിധീഷ് റാണയ്ക്കും ഭാര്യ സാചി മര്‍വയ്ക്കും ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിനുമൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളും മുമ്പ് ഷഹ്നീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ താരമായിരുന്ന ഗില്‍ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായാണ് കളിച്ചത്. അന്ന് ഗില്‍ കൊല്‍ക്കത്തയില്‍ കളിച്ച സമയത്താണ് ഇവരുടെ സൗഹൃദം ദൃഢമായത്.

ഈ സീസണില്‍ ഗുജറാത്തിന്റെ മത്സരങ്ങള്‍ കാണാന്‍ ഷഹ്നീല്‍ പതിവായി ഗാലറിയിലെത്തിയിരുന്നു. നേരത്തെ ഗുജറാത്തിനോട് പരാജയപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായപ്പോള്‍ ആര്‍സിബിയുടെ ആരാധകര്‍ ഷഹ്നീലിനെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഈ മത്സരം കാണുന്ന ചിത്രങ്ങള്‍ ഷഹ്നീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയായിരുന്നു ആരാധകരുടെ ആക്രമണം.
ഇത്തവണ ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ അവിശ്വസനീയ പ്രകടനമാണ് റിങ്കു പുറത്തെടുത്തത്. അവസാന അഞ്ച് പന്തില്‍ 28 റണ്‍സ് ആയിരുന്നു കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ അഞ്ച് പന്തും സിക്‌സറിലേക്ക് പറത്തിയായിരുന്നു റിങ്കുവിന്റെ വിസ്മയ പ്രകടനം. ഇനി ഇന്ത്യയുടെ ട്വന്റി-20 ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയിലാണ് റിങ്കു സിങ്ങ്.
Content Highlights: shubman gills sister shahneel reacts to rinku singhs exotic pictures from maldives after IPL


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..