'വേദന കൂടിയപ്പോഴാണ് മൂക്കിന് ശസ്ത്രക്രിയ ചെയ്തത്,ഇനി സൗന്ദര്യം കൂട്ടാനാണെങ്കില്‍ എന്താണ് പ്രശ്‌നം?'


ശ്രുതി ഹാസൻ ശസ്ത്രക്രിയക്ക് മുമ്പും ശേഷവും | Photo: instagram/ shruthi haasan

സിനിമാ താരങ്ങള്‍ സൗന്ദര്യം വര്‍ധിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്ത് മാറ്റം വരുത്തിയ താരങ്ങള്‍ നിരവധി പേരുണ്ട്. ഇത്തരത്തില്‍ തന്റെ മൂക്കിന്റെ ആകൃതി മാറ്റിയ നടിയാണ് ശ്രുതി ഹാസന്‍. ഇതുമായി ബന്ധപ്പെട്ട് കമല്‍ഹാസന്റെ മകള്‍ കൂടിയായ ശ്രുതിക്ക് നിരവധി പരിഹാസങ്ങളും സോഷ്യല്‍ മീഡിയ ട്രോളുകളും ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

ഇപ്പോള്‍ ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശ്രുതി. തന്റെ മൂക്കിന് പരിക്കേറ്റതിനാലാണ് ശസ്ത്രക്രിയ ചെയ്തതെന്നും അതിന് മുമ്പ് തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും ശ്രുതി പറയുന്നു. ഒരു ലൈഫ്‌സ്റ്റൈല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.



'ഞാന്‍ എന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ ശരിയാക്കി. അത് വളരെ വ്യക്തമായ കാര്യമാണ്. എന്റെ മൂക്കിന് ഒരു തകരാറുണ്ടായിരുന്നു. ഒരുപാട് വേദവ സഹിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴുള്ളത് മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ മൂക്കാണ്. ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ പഴയ മൂക്കായിരുന്നു. ആളുകള്‍ ഇതു രണ്ടും താരതമ്യം ചെയ്ത് എന്നെ പരിഹസിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നു. ഞാന്‍ സൗന്ദര്യം കൂട്ടാനാണ് ശസ്ത്രക്രിയ ചെയ്തതെന്ന് പറയുന്നു. ഇനിയിപ്പോള്‍ അതിനാണെങ്കില്‍ തന്നെ എന്താണ് പ്രശ്‌നം? എനിക്ക് എന്തുകൊണ്ട് അത് ആയിക്കൂടാ? ഇതു മറ്റുള്ളവരുടെ മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നുപോലും എനിക്ക് തോന്നുന്നില്ല. നാളെ ഞാന്‍ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ചെയ്‌തേക്കാം. അങ്ങനെ ചെയ്തില്ലെന്നും വരാം.' അഭിമുഖത്തില്‍ ശ്രുതി വ്യക്തമാക്കുന്നു.

ലക്ക് എന്ന ബോളിവുഡ് ചിത്രത്തൂലേടയാണ് ശ്രുതി സിനിമയില്‍ അരങ്ങേറുന്നത്. തമിഴ് ചിത്രം ഏഴാം അറിവിലൂടെ താരപുത്രി ശ്രദ്ധിക്കപ്പെട്ടു. ധനുഷിനൊപ്പം '3' എന്ന ചിത്രത്തിലും അഭിനയിച്ചു. സലാര്‍ ആണ് ശ്രുതി നായികയായി എത്തുന്ന പുതിയ ചിത്രം. പ്രഭാസ് ആണ് ഇതിലെ നായകന്‍.

Also Read

'ഒരിക്കൽ എന്നോട് വൃത്തികേട് പറഞ്ഞ ആളെ അക്ഷര ...

Content Highlights: shruti hassan says she got her nose fixed as it was broken


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented