'ഒരിക്കല്‍ എന്നോട് വൃത്തികേട് പറഞ്ഞ ആളെ അക്ഷര ഇടിച്ചിട്ടു'; ശ്രുതി പറയുന്നു


ശ്രുതി ഹാസനും അക്ഷര ഹാസനും | Photo: Instagram/ Shruti Haasan

ന്ത്യന്‍ സിനിമാ താരം കമല്‍ഹാസന്റെ മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. എന്നാല്‍ കമല്‍ഹാസന്റ നിഴലില്‍ നിന്ന് പുറത്തു കടന്ന് സിനിമേ മേഖലിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഇരുവരും. ശ്രുതി അഭിനയത്തിലും സംഗീതത്തിലും തിളങ്ങിനില്‍ക്കുമ്പോള്‍ അക്ഷര ബോളിവുഡിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

ഇപ്പോള്‍ ആണധികാരം നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി. സ്ത്രീകള്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച പലരുടേയും മനസിലുള്ള യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ ആഴത്തില്‍ വേരൂന്നിപ്പോയതാണെന്നും ശ്രുതി പറയുന്നു. ഒരു ലൈഫ്‌സ്റ്റൈല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.ഒരു പരസ്യ ചിത്രീകരണത്തിനിടേയുണ്ടായ അനുഭവവും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. 30 വയസ് പിന്നിട്ടതിനാല്‍ വിവാഹം കഴിക്കണമെന്ന് ഇതേ മേഖലയില്‍ നിന്നുള്ള വ്യക്തി ശ്രുതിയോട് പറയുകയായിരുന്നു. ഈ കാഴ്ച്ചപ്പാട് ഏറെ അരോചകമായി തോന്നിയതിനെ തുടര്‍ന്ന് കൃത്യമായ മറുപടി അവര്‍ക്ക് നല്‍കിയതായും നടി പറയുന്നു.' വിവാഹം സംബന്ധിച്ച് എനിക്കോ സിനിമാ മേഖലയിലെ മറ്റു സ്ത്രീകള്‍ക്കോ കിട്ടാത്ത എന്തെങ്കിലും പ്രത്യേക നിര്‍ദേശം നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന് ഞാന്‍ അവരോട് തിരിച്ചുചോദിച്ചു. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ വിവാഹത്തിന് പറ്റാത്തവരാകുമോ എന്നും ഞാന്‍ അവരോട് ചോദിച്ചു.' ശ്രുതി പറയുന്നു. വിദേശരാജ്യങ്ങളില്‍ പോയി പഠിച്ച് ജീവിതനിലവാരം ഉയര്‍ത്തിയാലും പലരുടേയും മനസില്‍ ഇത്തരം ചിന്തകള്‍ മായ്ച്ചുകളയാനാകാത്ത വിധം ഉറച്ചുപോയിട്ടുണ്ടെന്നും ശ്രുതി വ്യക്തമാക്കുന്നു.

സഹോദരി അക്ഷര ഹാസനേയും അഭിമുഖത്തില്‍ ശ്രുതി പരാമര്‍ശിക്കുന്നുണ്ട്. മോശമായി പെരുമാറുന്നവരോട് താന്‍ വാക്കുകള്‍കൊണ്ടാണ് പ്രതികരിക്കുന്നതെങ്കില്‍ അക്ഷര ഇത്തരക്കാരെ ശാരീരികമായി നേരിടാന്‍ പ്രാപ്തയാണെന്നും ശ്രുതി വ്യക്തമാക്കുന്നു. 'ഒരിക്കല്‍ എന്നോട് ഒരാള്‍ മോശമായ ഭാഷയില്‍ സംസാരിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ അയാളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് കേട്ടത്. നോക്കുമ്പോള്‍ അക്ഷര അയാളെ പിന്നില്‍ നിന്ന് ഇടിച്ചുകൊണ്ട് 'എന്റെ സഹോദരിയെ അങ്ങനെ വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു' എന്ന് ചോദിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഞാന്‍ ഇടപെട്ട് അക്ഷരയെ പിടിച്ചുമാറ്റുകയായിരുന്നു.' ശ്രുതി പറയുന്നു.

ഇല്ലൂസ്‌ട്രേറ്ററും ഡ്യൂഡില്‍ ആര്‍ട്ടിസ്റ്റുമായ ശാന്തനു ഹസാരികയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും ശ്രുതി ഹാസന്‍ തുറന്നു സംസാരിക്കുന്നുണ്ട്. തുല്ല്യത എന്നത് തങ്ങള്‍ക്കിടയില്‍ ഒരു സംസാരവിഷയം പോലുമല്ലെന്നും സ്ത്രീയും പുരുഷനും ഒരേ പരിഗണന ലഭിക്കേണ്ടവരാണ് എന്ത ചിന്ത ശാന്തനുവിന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും ശ്രുതി പറയുന്നു. തന്റെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ഒരിക്കലും വഴക്കിടേണ്ടി വരാത്ത ഒരു വ്യക്തിയാണ് ശന്തനുവെന്നും ശ്രുതി കൂട്ടിച്ചേര്‍ക്കുന്നു.

Content Highlights: shruti haasan recalls how silent and violent akshara haasan beat up someone for her


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented