Shilpa shetty Instagram Images
കോവിഡിന്റെ രണ്ടാം തരംഗം വലിയ രീതിയില്‍ തന്നെ രാജ്യത്തെ പിടിച്ച് കുലുക്കി. ദിനം പ്രതി കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ മാനസിക ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ശില്‍പ്പ ഷെട്ടി. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.
പരസ്പരം ഐക്യത്തോടെയിരിക്കാനും സഹായിക്കാനും ആദ്യം തന്നെ വേണ്ടത് നമ്മളോട് തന്നെ നന്നായി പെരുമാറുകയെന്നതാണ്. നിങ്ങളുടെ ശ്രദ്ധ ആദ്യ ലഭിക്കേണ്ടതിന് മുന്‍ഗണന നല്‍കുക. നിങ്ങളുടെ ആരോഗ്യം, ഭക്ഷണം, ഉറക്കം, എന്തിന് വെള്ളം കുടിക്കന്നതിനെ പോലും അവഗണിക്കരുത്. നിങ്ങള്‍ നന്നായിരുന്നാല്‍ മാത്രമേ ചുറ്റുമുള്ളവരെ നന്നായി നോക്കാന്‍ സാധിക്കുകയുള്ളു.
ഈ മാസം ആദ്യം തന്റെ കുടുംബത്തില്‍ മക്കളും ഭര്‍ത്താവും അടക്കം നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ച വിവരം ശില്‍പ്പ എല്ലാവരെയും അറിയിച്ചിരുന്നു. ക്വാറന്റീനില്‍ ഇരിക്കുന്ന ഭര്‍ത്താവിനോട് ഗ്ലാസ് ഡോറിനിരുവശത്തും നിന്ന് സംസാരിക്കുന്ന ചിത്രവും ശില്‍പ്പ പങ്കുവെച്ചിരുന്നു.
Content Highlights: Shilpa Shetty about mental health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..