ശിഖർ ധവാൻ | Photo: Instagram/ Shikhar Dhawan
കുടുംബ ജീവിതത്തില്‍ ഏറ്റവും സങ്കടം നിറഞ്ഞ കാലഘട്ടത്തിലൂടേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കടന്നുപോകുന്നത്. ഭാര്യ ഐഷ മുഖര്‍ജിയുമായി ഒരു വര്‍ഷം മുമ്പാണ് ധവാന്‍ വേര്‍പിരിഞ്ഞത്. വിവാഹ ബന്ധത്തില്‍ തെറ്റു പറ്റിയെന്നും തിടുക്കത്തില്‍ ആരും വിവാഹത്തിലേക്ക് പോകരുതെന്നും ധവാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിതത്തില്‍ 'സമാധാനം നഷ്ടപ്പെട്ട' മറ്റൊരു സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ താരം. ആദ്യമായി ടാറ്റൂ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. 14-ാം വയസ്സില്‍ മണാലിയിലേക്ക് യാത്ര പോയെന്നും അന്നാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്നും ധവാന്‍ പറയുന്നു.
'എനിക്ക് 14-15 വയസ്സുള്ള സമയത്താണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്ന് നാല് മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റൂ ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി.
പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. എച്ച്‌ഐവി ടെസ്റ്റ് ചെയ്തതോടെയാണ് സമാധാനം തിരിച്ചുകിട്ടിയത്. നെഗറ്റീവായിരുന്നു ഫലം. ആദ്യത്തെ ടാറ്റൂവില്‍ കൂടുതല്‍ ഡിസൈനുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. ഒപ്പം ശിവന്റേയും അര്‍ജുനന്റേയും ചിത്രങ്ങള്‍ പച്ചകുത്തി.'-ദേശീയ മാധ്യമമായ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ധവാന്‍ പറയുന്നു.
Content Highlights: shikhar dhawan on why he got tested for HIV after manali trip
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..