ഷീലാ രമണി തിരുവനന്തപുരത്തുവെച്ച് ഗ്ലൈഡർ വിമാനം പറത്തിയപ്പോൾ മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഷീലാ രമണി വിരമിച്ചത് തിരക്കുകളിലേക്കാണ്. കസേരയിലിരുന്ന് കംപ്യൂട്ടറില്‍ ഫയലുകള്‍ നോക്കുന്നതില്‍നിന്നുമാറി ആയുര്‍വേദ ഡോക്ടര്‍, യോഗാധ്യാപിക, ഷൂട്ടിങ് ചാമ്പ്യന്‍ തുടങ്ങിയ നിരവധി വേഷങ്ങളിലേക്ക് ഇനി അനായാസം ഷീലയ്ക്ക് കൂടുമാറാം.
സര്‍വകലാശാലാ കാമ്പസിലെ പുതുതലമുറയ്ക്ക് 'ഗ്ലൈഡര്‍ ഗേള്‍' ആയിരുന്ന ഷീലയെ അത്ര പരിചയമുണ്ടാകില്ല. കേരളത്തില്‍നിന്ന് ആദ്യമായി ഗ്ലൈഡര്‍ വിമാനം പറത്തിയ പെണ്‍കുട്ടി. 1984-െല റിപ്പബ്ലിക്ദിനാഘോഷത്തില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തിയപ്പോള്‍ കൈയടിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. തമ്പാനൂര്‍ മോസ്‌ക് ലൈന്‍ 'ശ്രുതി'യില്‍ പരേതനായ കെ.പി. ശ്രീധരന്‍-ലീലാഭായി ദമ്പതിമാരുടെ മകളായ ഷീല വഴുതക്കാട് വനിതാകോളേജില്‍ പഠിക്കുമ്പോള്‍ എന്‍.സി.സി. കേഡറ്റായിരുന്നു. അവിടെനിന്നു നേടിയ പരിശീലനങ്ങളിലാണ് ഉയരങ്ങളിലേക്കു ചിറകുമുളച്ചത്. ചെറുവിമാനങ്ങള്‍ പറപ്പിക്കാനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസന്‍സും നേടിയിരുന്നു. കൊമേഴ്സ്യല്‍ ലൈസന്‍സിന് ഭാരിച്ച ചെലവായതിനാല്‍ ആകാശമോഹങ്ങളെ വഴിതിരിച്ചുവിട്ടു. ആയുര്‍വേദ ഡോക്ടര്‍, ഷൂട്ടിങ് ചാമ്പ്യന്‍, കരാട്ടെ ബ്ലാക്ക്ബെല്‍റ്റ് ജേതാവ് തുടങ്ങിയ റോളുകളില്‍ തിളങ്ങി. 27 വര്‍ഷം മുമ്പാണ് കാലിക്കറ്റിലെത്തിയത്. കഴിഞ്ഞദിവസം എന്‍.എസ്.എസ്. വിഭാഗത്തില്‍നിന്ന് അസി. രജിസ്ട്രാര്‍ ആയി വിരമിച്ചു.
ഡോ. സാം എബനേസറാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം പിറന്ന ആദ്യ ഏകമകളാണ്. ഇപ്പോള്‍ സര്‍വകലാശാലയ്ക്കു സമീപം വാടകയ്ക്കാണ് താമസം.
Content Highlights: Sheela Ramani, the first girl who flew glider in Kerala, retires from service


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..