ഷംന കാസിം | Photo: youtube/ shamna kasim
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ ഒന്നാണ് ഗര്‍ഭകാലം. ഏതൊരു സ്ത്രീയും സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന കാലം. ചിലരാകട്ടെ, ഇത് ആഘോഷമാക്കുകയും ചെയ്യും.
അത്തത്തില്‍ ഗര്‍ഭിണിയായതിന് ശേഷമുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ് നടി ഷംന കാസിം. കുഞ്ഞുവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഷംന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'എന്റെ കുഞ്ഞിനോടൊപ്പം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഇപ്പോഴിതാ ഷംനയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നുള്ള വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. ഷംനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദീപ്തി വിധുപ്രതാപ്, കൃഷ്ണപ്രഭ, തസ്‌നി ഖാന്‍, സരയൂ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
മെറൂണ്‍ നിറത്തിലുള്ള സാരിയാണ് ഷംന ധരിച്ചത്. ഇതിനൊപ്പം ഹെവി ആഭരണങ്ങളും കുപ്പി വളകളും അണിഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിജാനാണ് ഷംനയെ ഒരുക്കിയത്.
ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.
Content Highlights: shamna kasim baby shower valaikappu
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..