ഷക്കീറയും ജെറാർഡ് പിക്വെയും | Photo: instagram/ shakira
ലോകം മുഴുവന്‍ ആരാധകരുള്ള ഗായികയാണ് ഷക്കീറ. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ നിരവധി പാട്ടുകള്‍ ഒരുക്കിയ പ്രതിഭ. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഔദ്യോഗിക ഗാനമായ 'വക്കാ വക്കാ'യിലൂടെയാണ് ഷക്കീറ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്.
അടുത്തിടെ താരത്തിന്റെ സ്വകാര്യ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്പാനിഷ് ഫുട്ബോള്‍ താരമായ ജെറാര്‍ഡ് പിക്വെയുമായുള്ള 10 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം ഷക്കീറ അവസാനിപ്പിച്ചിരുന്നു. 'വക്കാ വക്കാ'യുടെ ചിത്രീകരണ വേളയിലാണ് ഇരുവരും അടുക്കുന്നത്. 2011-ല്‍ പ്രണയം വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ 12 വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും പരസ്പരം വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിക്വെയ്ക്ക് മറ്റു സ്ത്രീകളുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 23-കാരിയായ ക്ലാരയുമായി പിക്വെ ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍ വന്നു.
ഇതിന് പിന്നാലെ തന്റെ പുതിയ പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ഷക്കീറ. 'ഔട്ട് ഓഫ് ദ ലീഗ്' എന്ന പേരിലുള്ള പാട്ട് യുട്യൂബില്‍ ട്രെന്‍ഡിങ്ങായി ഓടുകയാണ്. പിക്വെയെ പരിഹസിക്കുന്ന രീതിയിലാണ് ഈ പാട്ടിലെ വരികള്‍. '22 വയസുള്ള രണ്ടു പേരുടെ മൂല്യം എനിക്കുണ്ട്' എന്നാണ പാട്ടിലെ ഒരു വരി. ഇത് പിക്വെയുടെ കാമുകി ക്ലാരയെ ഉദ്ദേശിച്ചാണെന്ന് ആരാധകര്‍ പറയുന്നു. ഇത്തരത്തിലുള്ള ഇതിലെ ഓരോ വരികളും ആരാധകര്‍ ഏറ്റെടുത്തതോടെ യുട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ലാറ്റിന്‍ ട്രാക്ക് എന്ന റെക്കോഡ് ഔട്ട് ഓഫ് ലീഗ് സ്വന്തമാക്കി.
യുട്യൂബില്‍ അപ്ലോഡ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 13 കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. അര്‍ജന്റീനന്‍ പ്രൊഡൂസറും ഡിജെയുമായ ബിസാറാപ്പിനോടൊപ്പം ചേര്‍ന്നാണ് ഷാക്കിറ പാട്ട് ഒരുക്കിയിരിക്കുന്നത്.
Content Highlights: shakiras out of your league song mocking ex boyfriend gerard pique breaks youtube records,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..