'ചിത്രമെല്ലാം കൊള്ളാം,പക്ഷേ ആ ടീ ഷര്‍ട്ട് എന്റേതാണ്'; ആര്യന്‍ ഖാനോട് ഷാരൂഖ് ഖാന്‍


ആര്യൻ ഖാനും ഷാരൂഖ് ഖാനും | Photo: instagram/ aryan khan

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍മാരില്‍ ഒരാളാണ് ആര്യന്‍ ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്ല്യണ്‍ ഫോളോവേഴ്സാണ് ആര്യനുള്ളത്. എന്നാല്‍ 2021 ഒക്ടോബറില്‍ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു ഷാരൂഖിന്റെ മകന്‍. കഴിഞ്ഞ മെയിലാണ് ആര്യന്‍ കേസില്‍ നിന്ന് മുക്തനായത്.

ഇതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് ആര്യന്‍. സഹോദരങ്ങളായ സുഹാന ഖാന്‍, അബ്രാം എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തിയത്.

ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ച് വീണ്ടും തരംഗം സൃഷ്ടിക്കുകയാണ് താരപുത്രന്‍. ഒറ്റനോട്ടത്തില്‍ ഷാരൂഖാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ആര്യന്റെ ഫോട്ടോഷൂട്ട്.

മൂന്നു ചിത്രങ്ങളാണ് ആര്യന്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ടീ ഷര്‍ട്ടും ട്രാക്ക് പാന്റ്‌സും ജാക്കറ്റും ധരിച്ചുള്ള ആക്ഷന്‍ ചിത്രങ്ങളാണിത്. ഇതിന് താഴെ കമന്റുമായി ഷാരൂഖും ഗൗരി ഖാനും സുഹാന ഖാനും എത്തി. ഇതില്‍ ഏറ്റവും രസകരം ഷാരൂഖിന്റെ കമന്റാണ്. 'കാണാന്‍ നല്ല ഭംഗിയുണ്ട്. ആ ചാര നിറത്തിലുള്ള ടീ ഷര്‍ട്ട് എന്റേതാണ്' എന്നാണ് ഷാരൂഖ് കമന്റ് ചെയ്തത്.

ഇതിന് അതേ നാണയത്തില്‍ ആര്യന്‍ മറുപടിയും നല്‍കി. നിങ്ങളുടെ ജീനും (genes) ടീ-ഷര്‍ട്ടും..ഹഹഹ' എന്നായിരുന്നു മറുപടി. 'എന്റെ മകന്‍, സ്‌നേഹം മാത്രം' എന്നാണ് ഗൗരി ഖാന്‍ പ്രതികരിച്ചത്.

Content Highlights: shahrukh khan trolled son aryan khans latest picture


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented