കാകാസന പോസുമായി സുഹാന ഖാൻ | Photo: Instagram/ Suhana Khan
സോയ അക്തര്‍ സംവിധാനം ചെയ്യുന്ന 'ദ ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. വന്‍താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.
ഇതിനിടയില്‍ സുഹാന ഖാന്റെ ഒരു യോഗാ പോസും നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്. 21-കാരിയുടെ ഫിറ്റ്‌നസും കരുത്തും വ്യക്തമാക്കുന്ന കാകാസന യോഗാ പോസുമായാണ് സുഹാന കയ്യടി നേടിയത്.
കാക്ക ഇരിക്കുന്നതുപോലെയുള്ള യോഗാസനമാണ് കാകാസന. കൈകളുടെ കരുത്ത് വര്‍ധിപ്പിക്കുന്ന ഈ യോഗാസനം നട്ടെല്ലിന് ബലമേകി മെയ് വഴക്കം കൂട്ടും. ദഹനപ്രക്രിയയേയും സഹായിക്കും.
സുഹാനയുടെ ട്രെയ്‌നര്‍ രുപാല്‍ സിദ്ധ്പുര ഫരിയയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഏതാനും ക്ലാസുകള്‍കൊണ്ട് തന്നെ സുഹാന ഈ യോഗാസനം പഠിച്ചെന്ന് രുപാല്‍ പറയുന്നു. ഭാവിയില്‍ സുഹാന മിന്നുന്ന വിജയം കൈവരിക്കും എന്ന ആശംസയോടെയാണ് രുപാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: shahrukh khan's daughter suhana khan kakasana Yoga Pose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..