ഷാഹിദ് അഫ്രീദി മകളോടൊപ്പം | Photo: instagram/ shahid afridi
മകള്‍ക്കൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെച്ച് പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. വീട്ടിലേക്ക് തിരികെയെത്തുന്ന അഫ്രീദിയെ സ്വീകരിക്കാനായി ഓടിയെത്തുന്ന മകളുടെ ക്യൂട്ട് വീഡിയോയാണ് താരം ട്വീറ്റ് ചെയ്തത്.
ഇളയ മകള്‍ അര്‍വയാണ് വീഡിയോയിലുള്ളത്. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അര്‍വ ഓടിവന്ന് അഫ്രീദിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം കാണാം.
ഈ വീഡിയോക്കൊപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 'പെണ്‍കുട്ടികള്‍ ജീവിതത്തിലെ അനുഗ്രഹമാണ്. വീട്ടിലേക്ക് മടങ്ങിയെത്തുന്നതിനേക്കാള്‍ മികച്ച അനുഭവം വേറെയില്ല' വീഡിയോക്കൊപ്പം അഫ്രീദി കുറിച്ചു.
നിരവധി പേര് ഈ വീഡിയോക്ക് കമന്റുകളുമായെത്തിയിട്ടുണ്ട്. ഒരു പിതാവിന് പെണ്മക്കളോടുള്ള സ്നേഹം പോലെ മറ്റൊന്നില്ല, നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കണ്മുന്നില് വളരുന്നതിന് സാക്ഷ്യം വഹിക്കുന്നത് ഒരു അനുഗ്രഹമാണ്, പെണ്മക്കള് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ പുതിയ ലോകം സൃഷ്ടിക്കുന്നു എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
അഫ്രീദിക്ക് അഖ്സ,അന്‍ഷ.അജ്വ,അസ്മാര,അര്‍വ എന്നീ അഞ്ചു പെണ്മക്കളാണുള്ളത്. 20 വര്‍ഷത്തോളം പാകിസ്താന് ക്രിക്കറ്റിന്റെ ഭാഗമായിരുന്ന അഫ്രീദി 27 ടെസ്റ്റുകളിലും 398 ഏകദിനങ്ങളിലും 99 ട്വന്റി-20 മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..