'ഞാന്‍ മുറുകെ കെട്ടിപ്പിടിച്ചു,പറയാനുള്ളതെല്ലാം പറഞ്ഞു';വൈറലായി ദിവ്യദര്‍ശിനിയുടെ പോസ്റ്റ്


1 min read
Read later
Print
Share

കിങ് ഖാനോടുള്ള ആരാധന മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ആ പോസ്റ്റ്

ദിവ്യദർശിനി ഷാരൂഖ് ഖാനെ കണ്ടുമുട്ടിയപ്പോൾ | Photo: instagram/ Dhivyadharshini

ബോളിവുഡ് താരം ഷാരൂഖ് ഖാനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് തമിഴ് നടിയും അവതാരകയുമായ ദിവ്യ ദര്‍ശിനി. നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹച്ചടങ്ങിനിടെയാണ് ദിവ്യദര്‍ശിനി ഷാരൂഖിനെ കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.

കിങ് ഖാനോടുള്ള ആരാധന മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ആ പോസ്റ്റ്. ഷാരൂഖിനെ ഗാഢമായി ആലിംഗനം ചെയ്‌തെന്നും അദ്ദേഹത്തോട് പറയാനുണ്ടായിരുന്നതെല്ലാം പറഞ്ഞുതീര്‍ത്തുവെന്നും ദിവ്യദര്‍ശിനി പറയുന്നു.

'ഞാന്‍ അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ചു, പറയാന്‍ ആഗ്രഹിച്ചതെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഇത്രയും വര്‍ഷങ്ങള്‍,ഒരുപാട് ഓര്‍മ്മകള്‍, നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സന്തോഷത്തിന്റെ കണക്കെടുക്കാനാകില്ല, നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് മാത്രമേ സംഭവിക്കൂ. നിങ്ങളുടെ സന്തോഷത്തിനായി ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കും. നിങ്ങളെപ്പോലൊരു മനുഷ്യന്‍ വേറെയില്ല. സിനിമാ മേഖലയില്‍ നിങ്ങള്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസംതന്നെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യം'-ദിവ്യദര്‍ശിനി കുറിച്ചു.

ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിനും ദിവ്യദര്‍ശിനി ആശംസ നേര്‍ന്നു. നയന്‍താരയാണ് ഈ ചിത്രത്തിലെ നായിക.

ജൂണ്‍ ഒമ്പതിന് മഹാബലിപുരത്തായിരുന്നു നയന്‍താരയുടേയും വിഘ്‌നേഷിന്റേയും വിവാഹം. രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ശരത് കുമാര്‍, കാര്‍ത്തി, ദിലീപ്, എഎല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.


Content Highlights: shah rukh khans photos with dhivyadharshini from nayanthara vignesh shivan's wedding

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hareesh peradi

1 min

നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായി; വധു നയന

May 28, 2023


anushka sharma

2 min

'സിനിമയേക്കാള്‍ മകള്‍ക്കാണ് എന്നെ കൂടുതല്‍ ആവശ്യം, കോലിയുടെ ഓര്‍മശക്തിയാണ് എന്നെ ആകര്‍ഷിച്ചത്'

May 27, 2023


ravindar and mahalakshmi

2 min

'തെറ്റ് ആവര്‍ത്തിച്ചാല്‍ മൂന്നു നേരവും സേമിയ ഉപ്പുമാവ്'; മഹാലക്ഷ്മിക്ക് രവീന്ദറിന്റെ സ്‌നേഹ താക്കീത്

May 28, 2023

Most Commented