ഈ ചിത്രങ്ങള്‍ തന്റെ അടുത്തില്ലാത്തത് എന്താണെന്ന് ഷാരൂഖ്;ഒരു വര്‍ഷത്തിനുള്ളില്‍ അയക്കാമെന്ന് ആര്യന്‍


2021 ഒക്ടോബറില്‍ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു ഷാരൂഖിന്റെ മകന്‍.

ആര്യൻ ഖാൻ സഹോദരങ്ങൾക്കൊപ്പം/ ഷാരൂഖ് ഖാൻ | Photo: instagram/ aryan khan/ iam srk

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍മാരില്‍ ഒരാളാണ് ആര്യന്‍ ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്യനുള്ളത്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് ആര്യന്‍. 2021 ഒക്ടോബറില്‍ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു ഷാരൂഖിന്റെ മകന്‍. കഴിഞ്ഞ മെയിലാണ് ആര്യന്‍ കേസില്‍ നിന്ന് മുക്തനായത്.

സഹോദരങ്ങളായ സുഹാന ഖാന്‍, അബ്രാം എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒലീവ് പച്ച ടീ ഷര്‍ട്ടും ഗ്രീന്‍ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്റെ വേശം. ഡെനിം ടോപ്പും ഷോര്‍ട്‌സുമാണ് സുഹാന ധരിച്ചിരിക്കുന്നത്.

നിമിഷനേരത്തിനുള്ളില്‍ ചിത്രം വൈറലായി. എട്ടു ലക്ഷം ആളുകള്‍ ചിത്രങ്ങള്‍ ലൈക്ക് ചെയ്തു. ഷാരൂഖ് ഖാനും സുഹാന ഖാനുമെല്ലാം കമന്റും ചെയ്തിട്ടുണ്ട്. 'എന്തുകൊണ്ടാണ് എന്റെ പക്കല്‍ ഈ ചിത്രങ്ങള്‍ ഇല്ലാത്തത്. ഇപ്പോള്‍തന്നെ അയച്ചു തരൂ' എന്നായിരുന്നു ഷാരൂഖിന്റെ കമന്റ്. ഇതിന് രസകരമായ മറുപടിയും ആര്യന്‍ നല്‍കിയിട്ടുണ്ട്. 'അടുത്ത തവണ പോസ്റ്റ് ചെയ്യുമ്പോള്‍ അയച്ചുതരാം. ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍'. ഇതായിരുന്നു ആര്യന്റെ മറുപടി.

ഒരു ചിത്രത്തില്‍ തന്നെ ക്രോപ് ചെയ്തതിന് നന്ദി എന്നായിരുന്നു സുഹാനയുടെ കമന്റ്. ലവ് യൂ എന്നും സുഹാന കമന്റില്‍ പറയുന്നുണ്ട്. എന്നാല്‍ ആരാധകരില്‍ പലരും ആര്യന് ഷാരൂഖുമായുള്ള സാമ്യത്തെ കുറിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഷാരൂഖ് അബ്രാമിനേയും സുഹാനയേയും ചേര്‍ത്തുപിടിച്ചിരിക്കുന്നത് പോലെയാണ് തോന്നുക എന്ന് നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്.

Content Highlights: shah rukh khan super cute comment on son aryan khans photo goes viral!


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented